TMJ
searchnav-menu
post-thumbnail

TMJ Daily

നിക്ഷേപകര്‍ക്ക് നേട്ടം 7.2 ലക്ഷം കോടി

22 Nov 2024   |   1 min Read
TMJ News Desk

ഹരി വിപണിയെ തുണച്ച് യുഎസ് തൊഴില്‍ വിപണിയിലെ മുന്നേറ്റം. സെന്‍സെക്‌സ് 1,961.32 പോയന്റ് നേട്ടത്തില്‍ 79,117.11ലും നിഫ്റ്റി 557.40 പോയന്റ് ഉയര്‍ന്ന് 23,907.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 
ഇതോടെ നിക്ഷേപകരുടെ സമ്പത്തില്‍ 7.2 ലക്ഷം കോടി രൂപയുടെ വര്‍ധനവാണുണ്ടായത്.

ഐസിഐസിഐ ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എസ്ബിഐ, ഇന്‍ഫോസിസ്, ഐടിസി, എല്‍ആന്‍ഡ്ടി തുടങ്ങിയ ഓഹരികളാണ് സെന്‍സെക്സിലെ കുതിപ്പിന് പിന്നില്‍. ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം വിപണി മൂല്യം 432.55 ലക്ഷം കോടിയാണായത്.

പൊതുമേഖല, റിയാല്‍റ്റി സൂചികകള്‍ മൂന്ന് ശതമാനത്തോളമാണ് ഉയര്‍ന്നത്. ധനകാര്യ സേവനം, എഫ്എംസിജി, ഐടി, മെറ്റല്‍, ഹെല്‍ത്ത്കെയര്‍, ഓയില്‍ ആന്‍ഡ് ഗ്യാസ് തുടങ്ങിയവയ്ക്കും നേട്ടമുണ്ടായി. കൈക്കൂലി, തട്ടിപ്പ് ആരോപണങ്ങള്‍ നിലനില്‍ക്കെ അദാനി ഗ്രൂപ്പിനും നേട്ടമാണുണ്ടായത്.

ശതകോടീശ്വരനായ ഗൗതം അദാനിക്കെതിരെ 265 ദശലക്ഷം ഡോളര്‍ കൈക്കൂലി കേസില്‍ അമേരിക്കന്‍ പ്രോസിക്യൂട്ടര്‍മാര്‍ കുറ്റം ചുമത്തിയിരുന്നു. ലോകത്തിലെ ഏറ്റവും ധനികരില്‍ ഒരാളായ അദാനിക്കും മറ്റ് ഏഴ് പ്രതികള്‍ക്കുമെതിരെ ഒന്നിലധികം തട്ടിപ്പുകളുടെ ആരോപണങ്ങള്‍ ഉയര്‍ന്നതോടെ വ്യാഴാഴ്ച അദാനി കമ്പനികളുടെ ഓഹരികളും ബോണ്ടുകളും ഇടിഞ്ഞിരുന്നു. ആരോപണങ്ങളുടെ കേന്ദ്രമായ അദാനി ഗ്രീന്‍ എനര്‍ജി (ADNA) പ്ലാന്‍ ചെയ്തിരുന്ന 600 ദശലക്ഷം ഡോളര്‍ ബോണ്ട് വില്‍പ്പനയും റദ്ദാക്കി.



#Daily
Leave a comment