TMJ
searchnav-menu
post-thumbnail

PHOTO: PTI

TMJ Daily

മണിപ്പൂരില്‍ അവകാശികളില്ലാതെ 96 മൃതദേഹങ്ങള്‍, കൊല്ലപ്പെട്ടത് 175 പേര്‍; പൊലീസ് റിപ്പോര്‍ട്ട്

15 Sep 2023   |   1 min Read
TMJ News Desk

ണിപ്പൂരിലെ വംശീയ കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 175. മണിപ്പൂര്‍ പൊലീസിന്റെ റിപ്പോര്‍ട്ടു പ്രകാരം അവകാശികളില്ലാതെ കെട്ടിക്കിടക്കുന്നത് 96 മൃതദേഹങ്ങളാണ്. കലാപത്തില്‍ 1108 പേര്‍ക്ക് പരിക്കേല്‍ക്കുകയും 32 പേരെ കാണാതാവുകയും ചെയ്തു. പിടിച്ചെടുത്ത ആയുധങ്ങളുടെ കണക്കും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ആരാധനാലയങ്ങള്‍ നശിപ്പിച്ചു

കലാപകാരികള്‍ നിരവധി കെട്ടിടങ്ങള്‍ നശിപ്പിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 5,172 തീവെപ്പു കേസുകളാണ് റിപ്പോര്‍ട്ടു ചെയ്തത്. കണക്കുകള്‍ പ്രകാരം 4,786 വീടുകളും 386 ആരാധനാലയങ്ങളും നശിപ്പിച്ചിട്ടുണ്ട്. ഇതില്‍ 132 ക്ഷേത്രങ്ങളും 254 പള്ളികളും ഉള്‍പ്പെടുന്നു. കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ അവകാശികളില്ലാതെ വിവിധ ആശുപത്രികളിലെ മോര്‍ച്ചറികളിലാണ്. കലാപ സമയത്ത് പൊലീസിന്റെയും സൈന്യത്തിന്റെയും ആയുധങ്ങള്‍ കൊള്ളയടിക്കപ്പെട്ടിരുന്നു. ഇതില്‍ ഒരുഭാഗം സുരക്ഷാ സേന വീണ്ടെടുത്തിട്ടുണ്ട്. 5,668 ആയുധങ്ങള്‍ നഷ്ടപ്പെട്ടതില്‍ 1,359 എണ്ണം വീണ്ടെടുത്തു. കൂടാതെ അനധികൃതമായി നിര്‍മ്മിച്ച 360 ബങ്കറുകള്‍ സൈന്യം നശിപ്പിക്കുകയും 15,050 വെടിക്കോപ്പുകളും 400 ബോംബുകളും പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. 

കലാപം ആരംഭിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും മണിപ്പൂരില്‍ സംഘര്‍ഷ സാഹചര്യം നിലനില്‍ക്കുകയാണ്. കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ടു ചെയ്തത് ആറ് മരണങ്ങളാണ്. ജനങ്ങള്‍ വീടുകളിലേക്ക് തിരികെ പോകാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ജനങ്ങളുടെ ഇത്തരത്തിലുള്ള പ്രതിരോധ ശ്രമങ്ങള്‍ സംഘര്‍ഷത്തിലാണ് അവസാനിക്കുന്നത്.

#Daily
Leave a comment