
ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ നിശാക്ലബ് തകര്‍ന്ന് 98 മരണം
ഡൊമിനിക്കന്‍ റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ സാന്റോ ഡോമിങോയിലെ ഒരു നിശാക്ലബ്ബിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് 98 പേര്‍ കൊല്ലപ്പെട്ടു. 150ല്‍ അധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ചൊവ്വാഴ്ച്ച പുലര്‍ച്ചെയാണ് സംഭവം. നിശാക്ലബ്ബായ ജെറ്റ് സെറ്റില്‍ പ്രസിദ്ധനായ മെരെന്‍ഗു ഗായകനായ റൂബി പെരെസിന്റെ സംഗീത പരിപാടിക്കിടയിലാണ് അപകടം. ദുരന്തത്തില്‍ അദ്ദേഹം കൊല്ലപ്പെട്ടുവെന്ന് മാനേജര്‍ അറിയിച്ചു.
സംഭവം നടക്കുമ്പോള്‍ ക്ലബില്‍ നിറയെ ആളുകള്‍ ഉണ്ടായിരുന്നു. 400 ഓളം പേരെ രക്ഷപ്പെടുത്തി. തിരച്ചില്‍ തുടരുന്നു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.
എല്ലാ തിങ്കളാഴ്ച്ച വൈകുന്നേരങ്ങളിലും നൃത്ത, സംഗീത പരിപാടികള്‍ സംഘടിപ്പിക്കുന്ന ജനപ്രിയ ക്ലബ്ബാണ് ജെറ്റ് സെറ്റ്. രാഷ്ട്രീയക്കാരും അത്‌ലറ്റുകളും മറ്റ് പ്രമുഖ വ്യക്തികളും പങ്കെടുക്കാറുണ്ട്.
മോണ്ടിക്രിസ്റ്റി പ്രവിശ്യയിലെ ഗവര്‍ണര്‍ നെല്‍സി ക്രൂസ് സംഭവത്തില്‍ മരിച്ചു. മേജര്‍ ബേസ്ബാള്‍ ലീഗ് മുന്‍താരമായ നെല്‍സണ്‍ ക്രൂസിന്റെ സഹോദരിയാണ് നെല്‍സി.
ഭൂമികുലുക്കമാണെന്നാണ് ദുരന്തത്തില്‍പ്പെട്ടവര്‍ ആദ്യം കരുതിയത്.