TMJ
searchnav-menu
post-thumbnail

TMJ Daily

റഫയെ കൈയൊഴിഞ്ഞ് യുഎന്‍

22 May 2024   |   1 min Read
TMJ News Desk

ഫയിലേക്കുള്ള ഭക്ഷണവിതരണം നിര്‍ത്തിവച്ചതായി യുണൈറ്റഡ് നേഷന്‍സ്. സാധനങ്ങളുടെ ലഭ്യതക്കുറവും പ്രദേശത്തെ അരക്ഷിതാവസ്ഥയുമാണ് സഹായവിതരണം നിര്‍ത്തിവയ്ക്കാന്‍ കാരണമെന്ന് യുഎന്‍ പറയുന്നു. നിലവില്‍ ഒരുലക്ഷത്തിലധികം ആളുകള്‍ ഗാസയില്‍ രൂക്ഷമായ പട്ടിണി നേരിടുന്നതായും യുഎന്‍ അറിയിച്ചു. 

ഗാസയിലേക്ക് കടല്‍മാര്‍ഗം സഹായങ്ങള്‍ എത്തിക്കാന്‍ അമേരിക്ക നിര്‍മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജിലൂടെ രണ്ടുദിവസമായി ഒരു സഹായവും എത്തിയിട്ടില്ലെന്ന് യുഎന്‍ പറഞ്ഞു. പാലത്തിലൂടെ ആകെ 10 ട്രക്ക് സാധനങ്ങള്‍ മാത്രമാണ് ഇതുവരെ എത്തിയിട്ടുള്ളൂവെന്നും മനുഷ്യാവകാശ സംഘടനകള്‍ക്ക് സുരക്ഷിത സാഹചര്യം ഒരുക്കിയില്ലെങ്കില്‍ വലിയ ദുരന്തമുണ്ടാകുമെന്നും 320 മില്യണ്‍ ഡോളറിന്റെ പദ്ധതി ഇല്ലാതാകുമെന്നും യുഎന്‍ മുന്നറിയിപ്പ് നല്‍കി. ഒരുകാലത്ത് ഈജിപ്ത് വഴിയുള്ള റഫ ക്രോസിംഗ് സഹായവിതരണത്തിനുള്ള പ്രധാന പാതയായിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ മെയ് ആറ് മുതല്‍ ഇത് അടച്ചിട്ടിരിക്കുകയാണ്. 

ആക്രമണം ശക്തമാക്കി ഇസ്രയേല്‍ 

റഫയില്‍ ഇസ്രയേല്‍ ആക്രമണം ശക്തമാകുന്നതായി റിപ്പോര്‍ട്ട്. വടക്കന്‍ ഗാസയിലെ ജബലിയയില്‍ നിരവധി പേരെ വധിച്ചതായി ഇസ്രയേലി സൈന്യം അവകാശപ്പെടുന്നു. 85 പലസ്തീനികളെയാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊലപ്പെടുത്തിയത്. ആക്രമണത്തില്‍ 200 ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഗാസയിലെ ഹമാസിന്റെ സൈനിക കേന്ദ്രങ്ങളെയും ആയുധ ശാലകളെയും ലക്ഷ്യംവച്ച് ഡ്രോണുകളും യുദ്ധവിമാനങ്ങളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. 

കഴിഞ്ഞ ഒക്‌ടോബര്‍ ഏഴിന് ആരംഭിച്ച യുദ്ധത്തില്‍ ഇതുവരെ 35,647 പലസ്തീനികളാണ് മരിച്ചത്. 79,852 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. യുദ്ധത്തില്‍ 1,200 ഇസ്രയേല്‍ പൗരന്മാര്‍ കൊല്ലപ്പെട്ടതായും 250 പേര്‍ ബന്ദികളാക്കപ്പെട്ടതായും ഇസ്രയേല്‍ വ്യക്തമാക്കുന്നു.


#Daily
Leave a comment