TMJ
searchnav-menu
post-thumbnail

TMJ Daily

കാനഡയുടെ പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിന് കന്നഡക്കാരനും

17 Jan 2025   |   1 min Read
TMJ News Desk

കാനഡയിലെ എംപിയായ ചന്ദ്രആചാര്യ അടുത്ത പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തിൽ നാമനിർദ്ദേശം സമർപ്പിച്ചു. അതിനുശേഷം അദ്ദേഹം തന്റെ മാതൃഭാഷയായ കന്നഡയിൽ ജനത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു. ആര്യ കഴിഞ്ഞയാഴ്ച്ചകളിൽ തന്നെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചിരുന്നു. മാർച്ച് 9ന് അടുത്ത പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുമെന്ന് ലിബറൽ പാർട്ടി പ്രഖ്യാപിച്ചിരുന്നു.

നിലവിലെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജി വച്ചതിനെ തുടർന്നാണ് പുതിയ പ്രധാനമന്ത്രിയെ ലിബറൽ പാർട്ടിക്ക് തേടേണ്ടി വന്നത്. പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നത് വരെ താൻ തുടരുമെന്നും ട്രൂഡോ പറഞ്ഞിരുന്നു.

കർണാടകയിലെ തുംകുരു ജില്ലക്കാരനാണ് ആര്യ. കാനഡയിലെ അഞ്ച് കോടി കന്നഡക്കാർക്ക് അഭിമാനമായ നിമിഷമാണിതെന്ന് അദ്ദേഹം പറഞ്ഞു. നിങ്ങൾ എവിടെ പോയാലും എന്തായാലും നിങ്ങളൊരു കന്നഡിഗ ആയിരിക്കും എന്നുള്ള കന്നഡ കവി കുവെമ്പുവിന്റെ വരികളും അദ്ദേഹം പ്രസംഗത്തിൽ ഉദ്ധരിച്ചു. 2015-ൽ ആണ് ആര്യ ആദ്യമായി ഹൗസ് ഓഫ് കോമൺസിൽ അംഗമായത്.




#Daily
Leave a comment