TMJ
searchnav-menu
post-thumbnail

TMJ Daily

ബുള്ളറ്റോടിച്ചതിന് പിന്നോക്ക ജാതിക്കാരനായ വിദ്യാര്‍ത്ഥിയെ മേല്‍ജാതിക്കാര്‍ വെട്ടി; സംഭവം തമിഴ്‌നാട്ടില്‍

14 Feb 2025   |   1 min Read
TMJ News Desk

മിഴ്‌നാട്ടില്‍ ബുള്ളറ്റോടിച്ചതിന് മേല്‍ജാതിക്കാര്‍ പട്ടികജാതിക്കാരനായ കോളേജ് വിദ്യാര്‍ത്ഥിയെ ആക്രമിച്ചു. ശിവഗംഗ ജില്ലയിലാണ് സംഭവം. മൂന്നംഗ സംഘമാണ് 20 വയസ്സുകാരനായ അയ്യാസാമിയെന്ന വിദ്യാര്‍ത്ഥിയെ ആക്രമിച്ചത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. വിനോദ് കുമാര്‍, അദിസ്വരണ്‍, വെള്ളരശ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

രാജ ദുരൈസിങ്കം സര്‍ക്കാര്‍ ആര്‍ട്‌സ്, സയന്‍സ് കോളേജിലെ മൂന്നാം വര്‍ഷ ഗണിത ബിരുദ വിദ്യാര്‍ത്ഥിയായ അയ്യാസാമി വൈകുന്നേരം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് പിന്നോക്ക ജാതിക്കാരന്‍ ബൈക്ക് ഓടിക്കുന്നതിനെ ചോദ്യം ചെയ്ത് ആക്രമിച്ചത്. ഇവര്‍ വാളുപയോഗിച്ച് അയ്യാസാമിയുടെ കൈയില്‍ വെട്ടുകയായിരുന്നു.

അക്രമികളില്‍ നിന്നും രക്ഷപ്പെട്ടോടി വീട്ടിലെത്തിയ അയ്യാസാമിയെ അമ്മ ചെല്ലമ്മാളാണ് ആശുപത്രിയില്‍ എത്തിച്ചത്.

അക്രമികള്‍ക്കെതിരെ പൊലീസ് കൊലപാതകശ്രമത്തിനും എസ് സി/ എസ് ടി (അതിക്രമം തടയല്‍) നിയമം അനുസരിച്ച് കേസെടുത്തു.




#Daily
Leave a comment