
ആര്‍ട്ടിഫിഷ്യൽ ഇന്റലിജന്‍സിനായി മികവിന്റെ കേന്ദ്രം സ്ഥാപിക്കും
ജനങ്ങളിലും സമ്പദ് വ്യവസ്ഥയിലും നൂതനത്വത്തിലും നിക്ഷേപിക്കുന്നതിനുള്ള പദ്ധതികള്‍ കേന്ദ്ര ബജറ്റില്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചു.
ജനങ്ങളില്‍ നിക്ഷേപിക്കുന്നതിന്റ്റെ ഭാഗമായി സാക്ഷം അംഗന്‍വാടി, പോഷണ്‍ 2.0 പദ്ധതി മന്ത്രി പ്രഖ്യാപിച്ചു. എട്ട് കോടി കുഞ്ഞുങ്ങള്‍ക്കും ഒരു കോടി ഗര്‍ഭിണികള്‍ക്കും അമ്മമാര്‍ക്കും 20 ലക്ഷം കൗമാരക്കാരികള്‍ക്കും പോഷകങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള പദ്ധതിയാണിത്.
അടുത്ത അഞ്ചു വര്‍ഷം കൊണ്ട് സര്‍ക്കാര്‍ സ്‌കൂളുകളില്‍ 50,000 അടല്‍ ടിങ്കറിങ് ലാബുകള്‍ സ്ഥാപിക്കും. എല്ലാ സര്‍ക്കാര്‍ സെക്കന്ററി സ്‌കൂളുകളിലും എല്ലാ ഗ്രാമീണ മേഖലയിലേയും പ്രാഥമിക കേന്ദ്രങ്ങളിലും ബ്രോഡ്ബാന്‍ഡ് സൗകര്യം ഏര്‍പ്പെടുത്തു.
സ്‌കൂളുകള്‍ക്കും ഉന്നത വിദ്യാഭ്യാസത്തിനുമായി ഇന്ത്യന്‍ ഭാഷകളിലെ പുസ്തകങ്ങള്‍ക്കായി ഭാരതീയ ഭാഷ പുസ്തക പദ്ധതി നടപ്പിലാക്കും.
ആര്‍ട്ടിഫിഷ്യൽ ഇന്റലിജന്‍സിനായി മികവിന്റെ കേന്ദ്രം സ്ഥാപിക്കും. ഈ പദ്ധതിയുടെ ചെലവ് 500 കോടി രൂപയാണ്. അടുത്ത വര്‍ഷം മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് 10,000 അധിക സീറ്റുകള്‍ കൂട്ടിച്ചേര്‍ക്കും. അടുത്ത മൂന്ന് വര്‍ഷത്തിനകം എല്ലാ ജില്ലാ ആശുപത്രികളിലും ഡേ-കെയര്‍ കാന്‍സര്‍ സെന്ററുകള്‍ സ്ഥാപിക്കും. 2025-26ല്‍ ഇത്തരം 200 കേന്ദ്രങ്ങള്‍ സ്ഥാപിക്കും.