TMJ
searchnav-menu
post-thumbnail

TMJ Daily

ഷീ ജിൻപിങ്ങിനെ സ്വകാര്യ ചാറ്റിൽ വിമർശിച്ച ചൈനീസ് സാമ്പത്തിക വിദഗ്ധനെ കാണാതായി

26 Sep 2024   |   2 min Read
TMJ News Desk

ചൈനീസ് പ്രസിഡന്റും ജനറൽ സെക്രട്ടറിയുമായ ഷീ ജിൻപിങ്ങിനെ സ്വകാര്യ ഗ്രൂപ്പ് ചാറ്റിൽ വിമർശിച്ച പ്രമുഖ ചൈനീസ് സാമ്പത്തിക വിദഗ്ധനെ കാണാനില്ല.  55 കാരനായ ഷു ഹെങ്‌പെംഗ്  എന്ന സാമ്പത്തിക പണ്ഡിതനെയാണ് കാണാതായത്.

ചൈനയുടെ സമ്പദ്‌വ്യവസ്ഥയെക്കുറിച്ചും ചൈനീസ് നേതാവിനെക്കുറിച്ചും ഇകഴ്ത്തി വീ ചാറ്റിലെ സ്വകാര്യ ഗ്രൂപ്പിൽ നടത്തിയ പരാമർശങ്ങൾ നടത്തിയെന്നായിരുന്നു ആരോപണം.  ഈ സംഭവത്തെ തുടർന്ന് ഏപ്രിലിൽ ഷുവിനെ കസ്റ്റഡിയിലെടുക്കുകയും സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുകയും ചെയ്തു.

ചൈനീസ് അക്കാദമി ഓഫ് സോഷ്യൽ സയൻസസിൽ (കാസ്) 20 വർഷത്തിലേറെയായി ജോലി ചെയ്തിരുന്നു ഷൂ ഹെങ് പെംഗ് അടുത്തിടെയാണ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക്‌സിൽ ഡെപ്യൂട്ടി ഡയറക്ടറും പബ്ലിക് പോളിസി റിസർച്ച് സെൻ്ററിൻ്റെ ഡയറക്ടറുമായി ചുമതലയേറ്റത്. ചൈനീസ് മാധ്യമമായ കെയ്‌സിൻ സംഘടിപ്പിച്ച ഒരു പരിപാടിയിൽ സംസാരിച്ചതിന് ശേഷം ഏപ്രിൽ മുതൽ അദ്ദേഹത്തെ പൊതുയിടങ്ങളിൽ കണ്ടിട്ടില്ലെന്ന് റിപ്പോർട്ടുകൾ പറയുന്നു.തുടർന്ന് അദ്ദേഹത്തെ ബന്ധപ്പെടാൻ വാൾസ്ട്രീറ്റ് ജേർണൽ ഉൾപ്പെടെ പല മാധ്യമങ്ങളും ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും വിജയിച്ചില്ല.

ഈ മാസമാദ്യം ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ഉയർന്ന തസ്തികകളിൽ  കൂട്ടമാറ്റം ഉണ്ടായതായി ഹോങ്കോങ്ങ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു, ഡയറക്ടറെയും സെക്രട്ടറിയെയും അവരുടെ സ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്തിരുന്നു, തുടർന്ന് ഷുവിനെയും സ്ഥാനത്ത് നിന്ന് നീക്കം ചെയ്യ്തു. സിംഗ് ടാവോ പത്രം റിപ്പോ‌ർട്ട് ചെയ്യുന്നതനുസരിച്ച് മറ്റ് രണ്ട് ഉദ്യോഗസ്ഥരെ വീണ്ടും നിയമിച്ചു, കാസ് വെബ്‌സൈറ്റിലെ ഉദ്യോഗസ്ഥരുടെ പട്ടികയിൽ ഷുവിന്റെ പേര് നിലവിൽ കാണാനില്ല ഷുവിന് നിയമനം ലഭിച്ചില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത് . സിൻഹുവ സർവകലാശാലയിലെ അദ്ദേഹത്തിൻ്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട വെബ്‌സൈറ്റുകളും ഓഫ്‌ലൈനാക്കിയിട്ടുണ്ട്.

ചൈനീസ് കമ്മ്യൂണിസ്റ്റ് പാ‌ർട്ടിയുടെ ക്യാബിനറ്റിലേക്ക് നേരിട്ട് റിപ്പോർട്ട് ചെയ്യുന്ന ചൈനയിലെ ഒരു പ്രധാന തിങ്ക്ടാങ്കാണ് കാസ്, ദീർഘകാലം സ്വാധീനമുള്ള നയരൂപീകരണ സംവിധാനമായ  ഇവ‍ർ മറ്റു ഏജൻസികളെ അപേക്ഷിച്ച് താരതമ്യേന വ്യക്തമായ വിശകലനങ്ങളാണ് നൽകാറുള്ളത്. ഷിയ്ക്കെതിരായി വ്യക്തിപരമായും  ഭരണത്തിനും സിസിപി നേതൃത്വത്തിനുമെതിരെയുള്ള വിമ‍ർശനങ്ങൾ വർദ്ധിച്ചുവരികയാണെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.  

ചൈനയുടെ സാമ്പത്തിക, സാമൂഹിക അല്ലെങ്കിൽ സാമ്പത്തിക സാഹചര്യങ്ങളെക്കുറിച്ചുള്ള നെഗറ്റീവ് വിലയിരുത്തലുകൾ റിപ്പോർട്ട് ചെയ്യുന്നത് തങ്ങളെ പ്രതികൂലമായി ബാധിക്കാമെന്ന് അക്കാദമിക് വിദഗ്ധർ വ്യക്തമാക്കിയിരുന്നു. ഓൺലൈൻ മാധ്യമങ്ങളിൽ ഷിയെക്കുറിച്ചുള്ള ച‌ർച്ചകൾ  സെൻസർ ചെയ്യപ്പെടുകയോ നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്.

ചൈനീസ് അക്കാദമി ഓഫ് സോഷ്യൽ സയൻസസ് ഒരു രാഷ്ട്രീയ സ്ഥാപനമാണ് അതിൻ്റെ പ്രവർത്തനം ശാസ്ത്രീയ ഗവേഷണങ്ങളിൽ കേന്ദ്രീകരിച്ചാണ്, പാർട്ടിയുടെ രാഷ്ട്രീയ അച്ചടക്കത്തിൻ്റെ കർശനമായ നിർവ്വഹണത്തിന് പ്രഥമസ്ഥാനം നൽകുകയും കർശനമായ അച്ചടക്കം നടപ്പിലാക്കാനും നിയമങ്ങൾ പാലിക്കാനും കഠിനമായി കാസ് പരിശ്രമിക്കുന്നുണ്ട്. കാസ് പ്രസിഡൻ്റ് ഗാവോ സിയാങ്ങിൻ്റെ നേതൃത്വത്തിലുള്ള ജൂലൈയിലെ ഒരു മീറ്റിംഗിനെക്കുറിച്ചുള്ള ഒരു റിപ്പോർട്ടിലെ ഭാഗങ്ങളാണിത്.

അനുചിതമായി ചർച്ച ചെയ്യാത്ത കേന്ദ്ര നയങ്ങളെക്കുറിച്ചാണ് സ്വകാര്യ  ഗ്രൂപ്പിൽ ചാറ്റിൽ ഷു എഴുതിയതെന്ന സംശയം നിലനിൽക്കുന്നുണ്ട്. ഷിയുടെ മരണത്തെക്കുറിച്ച് അദ്ദേഹം പരാമർശം നടത്തിയതായി വാൾസ്ട്രീറ്റ് ജേർണലും റിപ്പോർട്ട് ചെയ്യുന്നു.


#Daily
Leave a comment