TMJ
searchnav-menu
post-thumbnail

TMJ Daily

ഹോസ്റ്റലിലെ ഏഴാംനിലയില്‍ നിന്നും വീണ് മെഡിക്കല്‍ വിദ്യാര്‍ത്ഥിനി മരിച്ചു

05 Jan 2025   |   1 min Read
TMJ News Desk

റണാകുളത്ത് ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നും വീണ് മെഡിക്കല്‍ വിദ്യാര്‍ത്ഥിനി മരിച്ചു. ശ്രീനാരായണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ കെ ഫാത്തിമ ഷഹാന ആണ് മരിച്ചത്. 21 വയസ്സുള്ള ഫാത്തിമ കണ്ണൂര്‍ സ്വദേശിനിയാണ്. ഇന്നലെ രാത്രിയിലാണ് സംഭവമുണ്ടായത്. സംഭവത്തില്‍ ദുരൂഹത ഇല്ലെന്ന് പൊലീസ് പറഞ്ഞു.

കോളെജിന്റെ വനിതാ ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നാണ് ഫാത്തിമ വീണത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ വരാന്തയുടെ കൈവരിയില്‍ ഇരുന്നപ്പോള്‍ അബദ്ധത്തില്‍ വീണതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സുരക്ഷാ വീഴ്ച ഉണ്ടായോ എന്നത് പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.

ഹോസ്റ്റലിന്റെ അഞ്ചാം നിലയിലെ മുറിയിലാണ് ഫാത്തിമ താമസിക്കുന്നത്. ഏഴു നിലകളിലുള്ള ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ഏറ്റവും മുകളിലെ നിലയിലെ ഇടനാഴിയില്‍ വച്ചാണ് അപകടമുണ്ടായത്. സംഭവം നടക്കുമ്പോള്‍ മറ്റു  കുട്ടികളും ഇവിടെയുണ്ടായിരുന്നു. ഫാത്തിമയും കൂട്ടുകാരികളും സംസാരിക്കുന്നതിനിടെ അബദ്ധത്തില്‍ തെന്നി താഴെ വീണതാകാമെന്നാണ് പൊലീസിന്റെ നിഗമനം.


#Daily
Leave a comment