TMJ
searchnav-menu
post-thumbnail

TMJ Daily

അമിത് ഷായുടെ നേതൃത്വത്തിൽ യോഗം ചേര്‍ന്നു

11 Nov 2025   |   1 min Read
TMJ News Desk

ല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിൽ തലസ്ഥാനത്തെയും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലെയും സുരക്ഷാ സ്ഥിതിഗതികള്‍ വിലയിരുത്താനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ഇന്ന് രാവിലെ യോഗം ചേര്‍ന്നു. അമിത് ഷായുടെ വസതിയിൽ വയ്ച്ച് നടന്ന ചർച്ചയിൽ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹന്‍, ഇന്റലിജന്‍സ് ബ്യൂറോ ഡയറക്ടര്‍ തപന്‍ ഡേക, ഡല്‍ഹി പോലീസ് കമ്മിഷണര്‍ സതീഷ് ഗോല്‍ച്ച, എന്‍ഐഎ ഡിജി സദാനന്ദ് വസന്ത് ദാത്തെ എന്നിവര്‍ പങ്കെടുത്തു.  

സ്‌ഫോടന ശേഷമുള്ള സാഹചര്യത്തെക്കുറിച്ച് ഉന്നത ഉദ്യോഗസ്ഥര്‍ വിശദമായ അവതരണം നടത്തിയെന്നും അന്വേഷണ ഏജന്‍സികള്‍ സംഭവത്തെ കുറിച്ച് അന്വേഷിക്കുകയാണെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.  

അതേസമയം സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 12 ആയി. പരിക്കേറ്റ മൂന്ന് പേര്‍ കൂടി മരിച്ചതോടെയാണ് മരണസംഖ്യ ഉയര്‍ന്നത്. 20 ഓളം പേര്‍ പരിക്കേറ്റ് ചികിത്സയിലാണ്. സ്‌ഫോടനത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അറിയിച്ചു.


#Daily
Leave a comment