TMJ
searchnav-menu
post-thumbnail

TMJ Daily

മനുഷ്യശരീരത്തില്‍ ആന്റിബയോട്ടിക്‌സുകളുടെ ഖനി കണ്ടെത്തി

06 Mar 2025   |   1 min Read
TMJ News Desk

നുഷ്യന്റെ രോഗപ്രതിരോധ വ്യവസ്ഥയില്‍ പുതിയ ഭാഗം ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ആന്റിബയോട്ടിക്‌സ് ആകാന്‍ സാധ്യതയുള്ള രാസവസ്തുക്കളുടെ സ്വര്‍ണ ഖനിയാണ് കണ്ടെത്തിയതെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു.

പ്രോട്ടീനുകളെ പുനചംക്രമണം ചെയ്യുന്ന ഒരു ഭാഗത്തിന് രഹസ്യ മോഡ് കൂടിയുണ്ടെന്ന് ഇസ്രായേലി ശാസ്ത്രഞ്ജര്‍ കണ്ടെത്തി. അത് ബാക്ടീരിയയെ കൊല്ലുന്ന രാസവസ്തുക്കളെ ധാരാളമായി ഉല്‍പാദിപ്പിക്കുന്നു.

രോഗാണുബാധയ്‌ക്കെതിരെ നമ്മള്‍ എങ്ങനെ സംരക്ഷിക്കപ്പെട്ടിരിക്കുന്നുവെന്നുള്ള നമ്മുടെ അറിവുകളെ ഇത് മാറ്റിമറിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. നമ്മുടെ നിലവിലെ മരുന്നുകളോട് പ്രതിരോധ ശേഷി നേടിയ സൂപ്പര്‍ബഗുകള്‍ എന്ന വര്‍ദ്ധിച്ചുവരുന്ന പ്രശ്‌നത്തിനുള്ള പരിഹാരം ഇവിടെ തിരയാമെന്ന് ഗവേഷകര്‍ പറയുന്നു.

നമ്മുടെ ശരീരത്തിലെ എല്ലാ കോശങ്ങളിലുമുള്ള പ്രോട്ടിയോസോമിലാണ് ഈ രാസ വസ്തു കേന്ദ്രമുള്ളത്. പഴയ പ്രോട്ടീനുകളെ മുറിച്ച് ചെറുതാക്കുകയെന്നതാണ് ഇതിന്റെ പ്രധാന ജോലി. ഈ ചെറിയ കഷ്ണങ്ങളെ പുനചംക്രമണം ചെയ്ത് പുതിയ പ്രോട്ടീനുകള്‍ നിര്‍മ്മിക്കും.

ഒരു കോശത്തെ ബാക്ടീരിയ ബാധിക്കുമ്പോള്‍ അത് പ്രോട്ടിയാസം തിരിച്ചറിയുന്നുവെന്ന് പരീക്ഷണങ്ങളില്‍ കണ്ടെത്തി. ആ സമയത്ത്, ഇത് രൂപവും ജോലിയും മാറ്റും. ഇവ പഴയ പ്രോട്ടീനുകളെ ബാക്ടീരിയയുടെ പുറംപാളിയെ തകര്‍ക്കാനുള്ള ആയുധമാക്കി മാറ്റുന്നു. ഇതിലൂടെ ബാക്ടീരിയ നശിക്കും.

ഈ പ്രക്രിയ നമ്മുടെ ശരീരത്തിലെ എല്ലാ കോശങ്ങളിലും നടക്കുന്നുവെന്നും സ്വാഭാവിക ആന്റിബയോട്ടിക്‌സുകളുടെ പുതിയ തരത്തെ ഉല്‍പാദിക്കുന്നുവെന്നും വീസ്മാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ പ്രൊഫ യിഫാത്ത് മേര്‍ബല്‍ പറഞ്ഞു.




#Daily
Leave a comment