TMJ
searchnav-menu
post-thumbnail

TMJ Daily

എ പത്മകുമാർ അറസ്റ്റിൽ 

20 Nov 2025   |   1 min Read
TMJ News Desk

ബരിമല സ്വർണ്ണ കൊള്ളയുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ  ദേവസ്വം ബോര്‍ഡ് (ടിഡിബി) മുന്‍ പ്രസിഡന്റ് എ. പത്മകുമാറിനെ പ്രത്യേക അന്വേഷണ  സംഘം അറസ്റ്റ് ചെയ്തു. സ്വർണ കൊള്ളയുമായി ബന്ധപ്പെട്ട ഗൂഢാലോചന നടന്നത് പത്മകുമാറിന്റെ വീട്ടിൽ വച്ചാണെന്നും പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി.

ഉച്ചകഴിഞ്ഞ് ഏകദേശം 3 മണിയോടെയാണ് അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തിയത്. തിരുവനന്തപുരത്തെ ഒരു രഹസ്യ സ്ഥലത്താണ് ചോദ്യം ചെയ്യൽ നടത്തിയത്.ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ നിന്ന് സ്വർണ്ണ പാളികൾ ദുരുപയോഗം ചെയ്തതിൽ പത്മകുമാറിന് പങ്കുണ്ടെന്ന് എസ്‌ഐടി സംശയിക്കുന്നു. മുൻപ് അറസ്റ്റിലായ എല്ലാ പ്രതികളുടെയും മൊഴികൾ പത്മകുമാറിന്റെ പങ്കാളിത്തത്തിലേക്ക് വിരൽ ചൂണ്ടുന്നതായാണ് റിപ്പോർട്ട്.


#Daily
Leave a comment