TMJ
searchnav-menu
post-thumbnail

TMJ Daily

യുഎസില്‍ യാത്രാ വിമാനവും ഹെലികോപ്റ്ററും കൂട്ടിമുട്ടി, നദിയില്‍ പതിച്ചു

30 Jan 2025   |   1 min Read
TMJ News Desk

റീഗണ്‍ വാഷിങ്ടണ്‍ എയര്‍പോര്‍ട്ടിന് സമീപം ആകാശത്തുവച്ച് അമേരിക്കന്‍ എയര്‍ലൈനിന്റെ യാത്രാ വിമാനവും യുഎസ് ആര്‍മിയുടെ ഹോക്ക് ഹെലിക്കോപ്റ്ററും തമ്മില്‍ കൂട്ടിമുട്ടി പോട്ടോമാക്ക് നദിയില്‍ പതിച്ചു. ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്.

നദിയില്‍ നിന്നും അനവധി മൃതദേഹങ്ങള്‍ പുറത്തെടുത്തു. ഇതുവരേയും ഒരാളെയും ജീവനോടെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ദി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

വിമാനത്തില്‍ 60 യാത്രക്കാരും 4 ജീവനക്കാരും ഉണ്ടായിരുന്നുവെന്ന് അമേരിക്കന്‍ എയര്‍ലൈന്‍സ് സ്ഥിരീകരിച്ചു. ഹെലിക്കോപ്റ്ററില്‍ മൂന്ന് പട്ടാളക്കാരും ഉണ്ടായിരുന്നു.

കാന്‍സാസില്‍ നിന്നുള്ള വിമാനം വാഷിങ്ടണ്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങുമ്പോള്‍ വിര്‍ജിനിയയിലെ ഫോര്‍ട്ട് വെല്‍വോയ്‌റില്‍ നിന്നുള്ള യുഎച്ച് 60 ഹെലികോപ്റ്ററുമായി കൂട്ടിയിടിക്കുകയായിരുന്നു.

2009 ഫെബ്രുവരിക്കുശേഷം അമേരിക്കയില്‍ ഉണ്ടാകുന്ന ഏറ്റവും വലിയ യാത്രാ വിമാനാപകടം ആണിത്.





#Daily
Leave a comment