TMJ
searchnav-menu
post-thumbnail

TMJ Daily

എ പ്രദീപ് കുമാര്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി

17 May 2025   |   1 min Read
TMJ News Desk

കോഴിക്കോട് നോര്‍ത്ത് മുന്‍ എംഎല്‍എ എ പ്രദീപ് കുമാര്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചു. കെ കെ രാഗേഷ് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി നിയമതനായ ഒഴിവിലാണ് പാര്‍ട്ടി സംസ്ഥാന സമിതിയംഗമായ പ്രദീപ് കുമാറിനെ നിയമിച്ചത്.

ഡിവൈഎഫ്‌ഐയുടെ സംസ്ഥാന സെക്രട്ടറിയായിരുന്ന പ്രദീപ് കുമാര്‍ മൂന്ന് തവണ എംഎല്‍എയായിരുന്നു.

പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലാവധി തീരാന്‍ ഒരു വര്‍ഷം മാത്രമുള്ളതിനാല്‍ പ്രൈവറ്റ് സെക്രട്ടറി പാര്‍ട്ടിയില്‍ നിന്ന് വേണോ ഉദ്യോഗസ്ഥര്‍ മതിയോയെന്ന് ആലോചന നടന്നിരുന്നുവെന്ന് ദീപിക റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍, അവസാന വര്‍ഷം പ്രധാനപ്പെട്ടത് ആയതിനാല്‍ രാഷ്ട്രീയ പശ്ചാത്തലമുള്ള വ്യക്തി വേണമെന്ന അഭിപ്രായം ഉയര്‍ന്നതിനെ തുടര്‍ന്നാണ് പ്രദീപ് കുമാറിനെ നിയമിച്ചത്.

എസ്എഫ്‌ഐയിലൂടെ രാഷ്ട്രീയത്തിലെത്തിയ അദ്ദേഹം കോഴിക്കോട് ജില്ലാ കൗണ്‍സില്‍ അംഗം, കലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാന്‍ കോഴിക്കോട് അര്‍ബന്‍ ബാങ്ക് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

നോര്‍ത്ത് മണ്ഡലത്തിലെ സ്‌കൂളുകളില്‍ നടത്തിയ പ്രിസം പദ്ധതി സ്‌കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തിയിരുന്നു.



 

#Daily
Leave a comment