TMJ
searchnav-menu
post-thumbnail

TMJ Daily

ലോസ് ആഞ്ജലസില്‍ കാട്ടുതീ; 30,000 പേരെ ഒഴിപ്പിച്ചു; അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

08 Jan 2025   |   1 min Read
TMJ News Desk

യുഎസിലെ ലോസ് ആഞ്ജലസില്‍ കാട്ടുതീ പടരുന്നതിനെ തുടര്‍ന്ന് 30,000 പേരെ ഒഴിപ്പിക്കുകയും പ്രസിഡന്റ് ജോ ബൈഡന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു. ഇതുവരെ 3000 ഏക്കര്‍ ഭൂമിയിലെ സര്‍വതും ചാരമാക്കിയ കാട്ടുതീ നിയന്ത്രണാധീതമായി പടരുകയാണ്.

കൊടുങ്കാറ്റിന്റെ വേഗതയില്‍ വീശുന്ന കാറ്റ് സ്ഥിതിഗതികള്‍ വഷളാക്കുന്നുവെന്ന് എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു. മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റുവീശുന്നത്. ലോസ് ആഞ്ജലസിലെ പെസഫിക് പാലിസേഡില്‍ ആണ് ആദ്യം തീപിടിത്തം ഉണ്ടായത്. ഏതാനും മണിക്കൂറുകള്‍ കൊണ്ടാണ് 10 ഏക്കറില്‍ നിന്നും തീ 3000 ഏക്കറിലേക്ക് പടര്‍ന്നത്. 13,000-ല്‍ അധികം കെട്ടിടങ്ങള്‍ക്ക് ഭീഷണി ഉയരുന്നു. ജനങ്ങള്‍ സര്‍വവും ഉപേക്ഷിച്ച് രക്ഷപ്പെടുന്നു.

പ്രാദേശിക സമയം ചൊവ്വാഴ്ച്ച രാവിലെ 10.30 ഓടെയാണ് തീപിടിത്തം ഉണ്ടായത്. അഗ്നിശമന സേനാംഗങ്ങള്‍ വീടുകളിലേയും മറ്റും തീ അണയ്ക്കുന്നതിന് പകരം തീ മറ്റു സ്ഥലങ്ങളിലേക്ക് പടരുന്നത് തടയാനാണ് ശ്രമിക്കുന്നത്. ഡ്യൂട്ടിയില്‍ ഇല്ലാത്ത ജീവനക്കാരേയും അടിയന്തരമായി തിരിച്ചുവിളിച്ചു.

രണ്ടാമത്തെ കാട്ടുതീ പാലിസേഡില്‍ നിന്നും 40 കിലോമീറ്റര്‍ അകലെയുള്ള അള്‍ട്ടാദേനയില്‍ വൈകുന്നേരം ഉണ്ടായി. അതും അതിവേഗം പടരുകയാണ്.

ലോസ് ആഞ്ജലസ് കൗണ്ടിയിലെ വൈദ്യുതി വിതരണത്തിലും തടസ്സം നേരിട്ടു. 2,00,000 പേരെ ഇത് ബാധിച്ചു. 30 ഓളം സിനിമകള്‍ ഷൂട്ട് ചെയ്തതിലൂടെ പ്രശസ്തമായ പാലിസേഡ്‌സ് ചാര്‍ട്ടര്‍ ഹൈസ്‌കൂളിനും തീപിടിച്ചു.



#Daily
Leave a comment