TMJ
searchnav-menu
post-thumbnail

TMJ Daily

മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാനുള്ള അരവിന്ദ് കെജ്‌രിവാളിന്റെ തീരുമാനത്തെ അംഗീകരിച്ച് എ എ പി 

16 Sep 2024   |   1 min Read
TMJ News Desk

ഡെല്‍ഹി മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാനുള്ള അരവിന്ദ് കെജ്‌രിവാളിന്റെ തീരുമാനത്തെ അംഗീകരിച്ച് പാര്‍ട്ടി. കെജ്‌രിവാള്‍ നാളെ രാജിവെക്കുമെന്ന് എ എ പി അറിയിച്ചു. പാര്‍ട്ടി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി സൗരഭ് ഭരദ്വാജാണ് ഇക്കാര്യം അറിയിച്ചത്. 

സത്യസന്ധത തെളിയിക്കാനാണ് കെജ്‌രിവാള്‍ രാജിവയ്ക്കുന്നതെന്ന് സൗരഭ് ഭരദ്വാജ്. ലോകത്തിന്റെ എല്ലാ കോണിലും അരവിന്ദ് കെജ്‌രിവാളിന്റെ രാജിയെക്കുറിച്ചാണ് ചര്‍ച്ച നടക്കുന്നതെന്നും ആദ്യമായാണ് സത്യസന്ധതയുടെ പേരില്‍ ഒരു തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നതെന്നും സൗരഭ് പറഞ്ഞു. കെജ്‌രിവാള്‍ ഒറ്റക്ക് പോരാടി പുറത്ത് വന്നു, ദില്ലിയിലെ ജനങ്ങള്‍ പറയുന്നത് നാളെ തന്നെ വോട്ട് ചെയ്ത് അരവിന്ദ് കെജ്‌രിവാളിനെ മുഖ്യമന്ത്രിയാക്കും എന്നാണെന്നും സൗരഭ് ഭരദ്വാജ് അഭിപ്രായപ്പെട്ടു.

പകരം ആരാണ് മുഖ്യമന്ത്രി എന്ന കാര്യത്തില്‍ പാര്‍ട്ടിയില്‍ വലിയ ചര്‍ച്ചകള്‍ തുടരുകയാണ്. മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ മുഖ്യമന്ത്രിയാക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് എ എ പി. കെജ്‌രിവാളിന് പകരം ഭാര്യ സുനിത കെജ്‌രിവാള്‍ മുഖ്യമന്ത്രിയാകണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ഒരു വിഭാഗം ഉയര്‍ത്തിയിരുന്നു. അതേസമയം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കമാണ് കെജ്‌രിവാളിന്റെ രാജി പ്രഖ്യാപനമെന്ന ആരോപണങ്ങളെ ശക്തമായി പ്രതിരോധിക്കുകയാണ് എ എ പി.


#Daily
Leave a comment