
മധ്യവര്‍ഗത്തെ ലക്ഷ്യമിട്ട് എഎപിയുടെ പ്രകടനപത്രിക
ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ മധ്യവര്‍ഗത്തെ ലക്ഷ്യമിട്ട് ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടി (എഎപി) പ്രകടന പത്രിക പുറത്തുവിട്ടു. പ്രകടന പത്രിക പ്രകാശനം ചെയ്ത എഎപി തലവന്‍ അരവിന്ദ് കെജ്‌രിവാള്‍ കേന്ദ്ര ബജറ്റിന് മുന്നോടിയായ കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ ഏഴ് ആവശ്യങ്ങളും അവതരിപ്പിച്ചു.
വിദ്യാഭ്യാസ ബജറ്റ് രണ്ട് ശതമാനത്തില്‍ നിന്നും 10% ആയി വര്‍ദ്ധിപ്പിക്കണം, ഉന്നത വിദ്യാഭ്യാസത്തിന് സബ്‌സിഡികളും സ്‌കോളര്‍ഷിപ്പുകളും നല്‍കണം, ആരോഗ്യ ബജറ്റ് 10% ആയി വര്‍ദ്ധിപ്പിക്കണം. ആരോഗ്യ ഇന്‍ഷ്വറന്‍സുമേലുള്ള നികുതി ഒഴിവാക്കണം. വരുമാന നികുതി പരിധി ഏഴ് ലക്ഷത്തില്‍ നിന്നും പത്ത് ലക്ഷം രൂപയാക്കി വര്‍ദ്ധിപ്പിക്കണം, അവശ്യ സാധനങ്ങളുടെ മേലുള്ള ജിഎസ്ടി ഒഴിവാക്കണം, രാജ്യത്തെമ്പാടുമുള്ള എല്ലാ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലും മുതിര്‍ന്ന പൗരന്‍മാര്‍ക്ക് സൗജന്യ ആരോഗ്യ സേവനങ്ങള്‍ നല്‍കണം, മുതിര്‍ന്ന പൗരന്മാര്‍ക്ക് റെയില്‍ യാത്രയില്‍ 50% ഇളവ് അനുവദിക്കണം എന്നിവയാണ് കെജ്‌രിവാളിന്റെ ആവശ്യങ്ങള്‍.
ഞങ്ങള്‍ നികുതി പണം വിദ്യാഭ്യാസത്തിനായി ഉപയോഗിക്കുകയും പണപ്പെരുപ്പത്തില്‍ നിന്നും മധ്യവര്‍ഗത്തെ സംരക്ഷിക്കുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. എഎപി സര്‍ക്കാര്‍ വൈദ്യുതി തീരുവയും ജല ബില്ലും കുറയ്ക്കുകയും സര്‍ക്കാര്‍ ആശുപത്രിയിലെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു.
ബിജെപി എഎപി പ്രവര്‍ത്തകര്‍ക്കുമേല്‍ ഗുണ്ടായിസം കാണിക്കുകയാണെന്ന് പ്രകടനപത്രിക പ്രകാശ വേളയില്‍ ഡല്‍ഹി മുഖ്യമന്ത്രി അതിഷി ആരോപിച്ചു. കല്‍ക്കാജി നിയമസഭാ മണ്ഡലത്തില്‍ ബിജെപി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും ഈ വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ബിജെപി നേതാക്കള്‍ എഎപി പ്രവര്‍ത്തകരുടെ കോളറിന് പിടിച്ച് ഭീഷണിപ്പെടുത്തുകയും പ്രചാരണ വസ്തുക്കള്‍ കത്തിക്കുകയും ചെയ്യുന്നു.