TMJ
searchnav-menu
post-thumbnail

TMJ Daily

പനാമ കരാര്‍ റദ്ദാക്കി; യുഎസിനെ വിമര്‍ശിച്ച് ചൈന

09 Feb 2025   |   1 min Read
TMJ News Desk

നാമ കനാലിലെ അടിസ്ഥാന സൗകര്യ കരാര്‍ പുതുക്കാന്‍ പനാമ വിസമ്മതിച്ചതിനെ തുടര്‍ന്ന് യുഎസിനെതിരെ വിമര്‍ശനവുമായി ചൈന. പനാമയെ യുഎസ് ഭീഷണിപ്പെടുത്തിയതാണ് കരാര്‍ പുതുക്കാത്തതിന് കാരണമെന്ന് ചൈന ആരോപിച്ചു.

സമര്‍ദ്ദത്തിലൂടെയും ഭീഷണിയിലൂടെയും ബെല്‍റ്റ് ആന്‍ഡ് റോഡ് സഹകരണത്തെ അട്ടിമറിക്കാന്‍ യുഎസ് ശ്രമിക്കുകയാണെന്ന് ചൈനയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് ലിന്‍ ജിയാങ് പറഞ്ഞു.

ചൈനയിലെ പാനമയുടെ അംബാസിഡറെ വിദേശകാര്യ സഹമന്ത്രി സാവോ ഷിയുവാന്‍ സന്ദര്‍ശിച്ചു. റോഡ്, റെയില്‍വേകള്‍, എയര്‍പോര്‍ട്ടുകള്‍, വൈദ്യുത നിലയങ്ങള്‍, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയവ നിര്‍മ്മിച്ച് വിദേശ രാജ്യങ്ങളുമായി ബന്ധം സ്ഥാപിക്കുന്നത് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ വിദേശ നയത്തിന്റെ പ്രത്യേകതയാണ്.

പനാമ കനാല്‍ മേഖലയില്‍ ചൈനയുടെ സ്വാധീനം ഉടനടി കുറയ്ക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടിരുന്നു. ഇതേ ആവശ്യവുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ പനാമയുടെ പ്രസിഡന്റിനെ സന്ദര്‍ശിച്ചിരുന്നു. ചൈനയുടെ സ്വാധീനം കുറച്ചില്ലെങ്കില്‍ പനാമ കനാല്‍ യുഎസ് തിരിച്ചെടുക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നു.

യുഎസിന്റെ സമ്മര്‍ദ്ദത്തെ പനാമ പരസ്യമായി തള്ളിപ്പറഞ്ഞുവെങ്കിലും ട്രംപിന് മുന്നില്‍ ഒത്തുതീര്‍പ്പിന് അവര്‍ തയ്യാറാകുന്നതായി നിരീക്ഷകര്‍ പറയുന്നു.


 

#Daily
Leave a comment