TMJ
searchnav-menu
post-thumbnail

TMJ Daily

അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ ജൂണ്‍ 15ന് മുമ്പ് തയ്യാറാക്കും: മുഖ്യമന്ത്രി

02 Jun 2025   |   1 min Read
TMJ News Desk

സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം ഈ വര്‍ഷത്തില്‍ ഏറ്റവും ശ്രദ്ധിക്കുന്നത് അക്കാദമിക നിലവാരത്തിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് ആയിരിക്കുമെന്നും ഇതിനായി ജൂണ്‍ 15ന് മുമ്പ് എല്ലാ സ്‌കൂളുകളും അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അക്കാദമിക മേഖലയുടെ ഉന്നമനം ലക്ഷ്യം വച്ച് ഈ വര്‍ഷം സമഗ്ര ഗുണമേന്മ വര്‍ഷമായി കണാക്കാക്കും.

കഴിഞ്ഞ ഒമ്പത് വര്‍ഷമായി പൊതു വിദ്യാലയങ്ങള്‍ അടയ്ക്കുന്നതും കുട്ടികള്‍ കൊഴിഞ്ഞു പോകുന്നതും അവസാനിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ മതനിരപേക്ഷതാ ബോധത്തിന് വിദ്യാലയങ്ങള്‍ വഹിച്ച പങ്ക് വലുതാണെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

2016ല്‍ അഞ്ച് ലക്ഷം കുട്ടികള്‍ പൊതുമേഖല സ്‌കൂളുകളില്‍നിന്നും കൊഴിഞ്ഞു പോയി. ആയിരം സ്‌കൂളുകള്‍ അനാദായം എന്ന് പറഞ്ഞ് പൂട്ടി. അവിടെനിന്നും ഒമ്പത് വര്‍ഷം കൊണ്ട് 5,000 കോടി രൂപ ചെലവഴിച്ച് സ്മാര്‍ട്ട് സ്‌കൂളുകള്‍, സ്മാര്‍ട്ട് ക്ലാസ് റൂം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങി വിദ്യാഭ്യാസ ചരിത്രത്തില്‍ പുത്തന്‍ അധ്യായങ്ങള്‍ എഴുതി ചേര്‍ത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പരസ്പര സ്‌നേഹത്തിന്റേയും സഹകരണത്തിന്റേയും കേന്ദ്രങ്ങളാക്കി സ്‌കൂളിനെ മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കണമെന്നും അതില്‍ വിദ്യാര്‍ത്ഥികള്‍ക്കും പങ്കുവഹിക്കാനാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം ഈ വര്‍ഷത്തില്‍ ഏറ്റവും ശ്രദ്ധിക്കുന്നത് അക്കാദമിക നിലവാരത്തിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് ആയിരിക്കുമെന്നും ഇതിനായി ജൂണ്‍ 15ന് മുമ്പ് എല്ലാ സ്‌കൂളുകളും അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അക്കാദമിക മേഖലയുടെ ഉന്നമനം ലക്ഷ്യം വച്ച് ഈ വര്‍ഷം സമഗ്ര ഗുണമേന്മ വര്‍ഷമായി കണാക്കാക്കും.

മൂല്യനിര്‍ണയ രീതിയില്‍ വലിയ മാറ്റമുണ്ടാകും. സ്‌കൂള്‍ സംവിധാനത്തെ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.


#Daily
Leave a comment