
ജസ്റ്റിസ് യശ്വന്ത് വർമയെ ഇംപീച്ച് ചെയ്യാൻ നടപടി
ജസ്റ്റിസ് യശ്വന്ത് വർമയെ ഇംപീച്ച് ചെയ്യാൻ മൂന്നംഗ സമിതിയെ നിയമിച്ചതായി ലോകസഭാ സ്പീക്കർ ഓം ബിർള അറിയിച്ചു. വീട്ടിൽനിന്ന് അനധികൃതമായി നോട്ടുകെട്ടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
വർമ്മയെ പുറത്താക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് എംപിമാർ ഇംപീച്ച്മെന്റ് നോട്ടിസ് നൽകിയിരുന്നു. ഇതേ തുടർന്നാണ് സമിതിയെ നിയോഗിച്ചത്. മൂന്ന് മാസത്തിനകം റിപ്പോർട്ട് നൽകും. ഇതിൻ്റെ അടിസ്ഥാനത്തിലാകും തുടർനടപടികൾ.
സുപ്രീംകോടതി ജഡ്ജി സമിതി അധ്യക്ഷനാവും. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് മനീന്ദ്ര മോഹൻ ശ്രീവാസ്തവ, കർണ്ണാടകയിലെ നിയമ വിദഗ്ധൻ ബി വി ആചാര്യ എന്നിവരും സമിതി അംഗങ്ങളാണ്.
നിലവിൽ അലഹബാദ് ഹൈക്കോടതിയിലെ ജഡ്ജിയാണ് വർമ. വീട്ടിൽ നിന്ന് പണം കണ്ടെത്തിയത്തിന് പിന്നാലെ അദ്ദേഹത്തെ അലഹബാദിലേക്ക് സ്ഥലം മാറ്റിയിരുന്നു.
പണം കണ്ടെത്തിയ സംഭവത്തിൽ സുപ്രീംകോടതി അന്വേഷണ സമിതിയുടെ ശുപാർശയ്ക്കെതിരെ യശ്വന്ത് വർമ്മ നൽകിയ ഹർജി സുപ്രീം കോടതി തള്ളിയിരുന്നു. വർമ്മയുടെ വീട്ടിൽ തീപിടുത്തം ഉണ്ടായത് അണക്കാൻ വന്ന അഗ്നിരക്ഷാസേനയാണ് പണം കണ്ടെത്തിയത്.


