TMJ
searchnav-menu
post-thumbnail

പൂജപ്പുര രവി

TMJ Daily

നടൻ പൂജപ്പുര രവി അന്തരിച്ചു

18 Jun 2023   |   1 min Read
TMJ News Desk

ലയാള ചലച്ചിത്ര നടൻ പൂജപ്പുര രവി(86) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. വ്യത്യസ്തമായ ഹാസ്യവേഷങ്ങളിലൂടെ ശ്രേദ്ധയനായിരുന്നു അദ്ദേഹം. 2016 ൽ പുറത്തിറങ്ങിയ ഗപ്പി എന്ന ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്. നാടകങ്ങളിലും സിനിമകളിലും അഭിനയിച്ച മലയാളത്തിലെ ശ്രദ്ധേയ നടനാണ് അദ്ദേഹം.

തുടക്കം നാടകത്തിലൂടെ

ഹാസ്യനടനായും സ്വഭാവനടനായും ദീർഘകാലം മലയാളസിനിമയിൽ അഭിനയിച്ച പൂജപ്പുര രവി എസ്.എൽ. പുരം സദാനന്ദന്റെ ഒരാൾ കൂടി കള്ളനായി എന്ന നാടകത്തിൽ 'ബീരാൻകുഞ്ഞ്' എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടായിരുന്നു അഭിനയം തുടങ്ങിയത്. റൗഡി രാമു, കള്ളൻ കപ്പലിൽതന്നെ, അമ്മിണി അമ്മാവൻ, ഓർമകൾ മരിക്കുമോ? പൂച്ചയ്‌ക്കൊരു മൂക്കുത്തി, മുത്താരം കുന്ന് പിഒ, മഞ്ചാടിക്കുരു തുടങ്ങിയ സിനിമകളിലേ കഥാപാത്രങ്ങൾ പ്രേക്ഷക ശ്രദ്ധ ആകർഷിച്ചു. കലാനിലയം ഡ്രാമാ വിഷൻ നാടക സംഘത്തിലും ടെലിവിഷൻ സീരിയലുകളിലും പ്രവർത്തിച്ചിട്ടുണ്ട്.

ട്രാവൻകൂർ ഇൻഫൻട്രിയിലും സൈനിക സ്‌കൂളിലും ഉദ്യോഗസ്ഥനായിരുന്ന മാധവൻപിള്ളയുടെയും ഭവാനിയമ്മയുടെയും നാലുമക്കളിൽ മൂത്തയാളായിരുന്നു രവി, ചിന്നമ്മ മെമ്മോറിയൽ ഗേൾസ് സ്‌കൂൾ, തിരുമല ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിൽ പഠിച്ചു. ഏഴാം ക്ലാസ് വിദ്യാർഥിയായിരിക്കെ ആകാശവാണിയുടെ റേഡിയോ നാടകത്തിൽ അഭിനയിക്കാൻ തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് അഭിനയ രംഗത്തോട് താത്പര്യമുണ്ടാകുന്നത്. പിന്നീട് ആകാശവാണി ബാലലോകം നാടകങ്ങളിൽ സ്ഥിരം ശബ്ദസാന്നിധ്യമായി.

തിരുവനന്തപുരം പൂജപ്പുര സ്വദേശിയാണ്. എം.രവീന്ദ്രൻ നായരെന്നാണ് പൂജപ്പുര രവി. നാടക നടൻ ആയിരിക്കെ കലാനിലയം കൃഷ്ണൻ നായരാണ് അദ്ദേഹത്തിന്റെ പേര് മാറ്റിയത്. നാടകമേഖലയിൽ ധാരാളം രവിമാർ ഉള്ളതിനാൽ പൂജപ്പുര എന്ന സ്ഥലപ്പേരുകൂടി ചേർക്കുകയായിരുന്നു അദ്ദേഹം. ഭാര്യ പരേതയായ തങ്കമ്മ കലാനിലയത്തിൽ നടി ആയിരുന്നു. മക്കൾ ലക്ഷ്മി, ഹരികുമാർ ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് വർഷങ്ങളായി സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു. ആറ് മാസം മുൻപാണ് ജന്മനാടായ പൂജപ്പുര വിട്ട് അദ്ദേഹം മകളുടെ വീട്ടിലേക്ക് മാറിയത്.

#Daily
Leave a comment