TMJ
searchnav-menu
post-thumbnail

TMJ Daily

നടിയെ ആക്രമിച്ച കേസ്: എട്ടാം പ്രതി ദിലീപ് കുറ്റവിമുക്തൻ

08 Dec 2025   |   1 min Read
TMJ News Desk

ടിയെ ആക്രമിച്ച കേസിൽ ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾ കുറ്റക്കാർ. ഏഴ് മുതൽ പത്ത് വരെയുള്ള പ്രതികളെ കോടതി കുറ്റവിമുക്തരാക്കി. കേസിൽ എട്ടാം പ്രതിയായിരുന്നു നടൻ ദിലീപ്. ദിലീപ് അടക്കമുള്ള ഏഴ് മുതൽ പത്ത് വരെയുള്ള പ്രതികൾക്ക് നേരെ ചുമത്തിയിട്ടുള്ള കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. 

നടിയെ ആക്രമിച്ച കേസിൽ ഒന്നാം പ്രതി പൾസർ സുനി, രണ്ടാം പ്രതി മാർട്ടിൻ ആന്റണി, മൂന്നാം പ്രതി മണികണ്ഠൻ ബി, നാലാം പ്രതി വിജീഷ് വി പി, അഞ്ചാം പ്രതി സലിം എച്ച്, ആറാം പ്രതി പ്രദീപ് എന്നിവരെയാണ് കുറ്റക്കാരാക്കി കോടതി വിധി പ്രസ്താവിച്ചത്. കേസിലെ ഏഴാം പ്രതി ചാർലി തോമസ്, എട്ടാം പ്രതി ദിലീപ്, ഒൻപതാം പ്രതി സനിൽ കുമാർ, പത്താം പ്രതി ശരത് ജി നായർ എന്നിവരെയാണ് കോടതി കുറ്റവിമുക്തരാക്കിയത്.

വിധിക്ക് ശേഷം കോടതിക്ക് പുറത്ത് ദിലീപ് ഫാൻസ് മധുരവിതരണം നടത്തുകയാണ്. ആലുവയിലുള്ള ദിലീപിന്റെ വീട്ടിൽ കേക്ക് മുറിച്ചെന്നും മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്തു.


#Daily
Leave a comment