TMJ
searchnav-menu
post-thumbnail

TMJ Daily

നടി വിൻസി അന്വേഷണവുമായി സഹകരിക്കും, അവരുടേത് ധീരമായ നിലപാട്: എം ബി രാജേഷ്

20 Apr 2025   |   1 min Read
TMJ News Desk

ഷൈൻ ടോം ചാക്കോയ്ക്കെതിരെയുള്ള അന്വേഷണത്തിൽ സഹകരിക്കുമെന്ന് നടി വിൻ സി അലോഷ്യസ് അറിയിച്ചതായി എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. വിൻസിയുടേത് ധീരമായ നിലപാടാണെന്നും, ഇത്തരത്തിലുള്ളവരെ സിനിമ മേഖലയിലുള്ളവർ സംരക്ഷിക്കണമെന്നും മന്ത്രി പറഞ്ഞു. ഇതിന്റെ പേരിൽ ഇവരെ മാറ്റി നിർത്തുകയില്ല എന്ന് ഉറപ്പ് വരുത്തേണ്ടത് സിനിമ മേഖലയിലുള്ളവരുടെ ഉത്തരവാദിത്തമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വെളിപ്പെടുത്തിയ കാര്യങ്ങൾ എവിടെയും പറയാൻ തയ്യാറാണെന്ന് വിൻസി മന്ത്രി എം ബി രാജേഷിനെ അറിയിച്ചു. അതിൽ യാതൊരു ആശങ്കയോ മടിയോ തനിക്കില്ലെന്നും വിൻസി പറഞ്ഞതായി മന്ത്രി പറഞ്ഞു. ഉറച്ച നിലപാട് സ്വീകരിച്ചതിൽ അവർക്കുള്ള അഭിനന്ദനം താൻ അറിയിച്ചുവെന്നും, മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ കൂടെ അഭിനയിക്കില്ല എന്ന നിലപാട് നിശ്ചയദാർഢ്യത്തോടെയുള്ള നിലപാടാണെന്നും മാധ്യമങ്ങളോടുള്ള പ്രതികരണത്തിൽ എം ബി രാജേഷ് പറഞ്ഞു.


#Daily
Leave a comment