
നടി വിന്‍സി അലോഷ്യസിന്റെ പരാതി; റിപ്പോര്‍ട്ട് തേടുമെന്ന് വനിതാകമ്മീഷന്‍
ഷൂട്ടിംഗിനിടയില്‍ ലഹരി ഉപയോഗിച്ച നടന്‍ മോശമായി പെരുമാറിയെന്ന നടി വിന്‍സി അലോഷ്യസിന്റെ പരാതിയില്‍ എക്‌സൈസ്-പൊലീസ് വകുപ്പുകളില്‍ നിന്ന് റിപ്പോര്‍ട്ട് തേടുമെന്ന് വനിത കമ്മിഷന്‍ ചെയര്‍പേഴ്സണ്‍ പി സതീദേവി. നടിയുടെ പരാതി ലഭിച്ചിട്ടില്ലെന്നും തൊഴിലിടങ്ങളിലെ ഇത്തരം പ്രവണതകള്‍ക്കെതിരെ സ്ത്രീകള്‍ പരാതി നല്‍കുന്നത് അഭിനന്ദാര്‍ഹമാണെന്നും പി സതീദേവി പറഞ്ഞു.
നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്കെതിരെ ഫിലിം ചേംബറിനും അമ്മയ്ക്കും പരാതി നല്‍കിയതിന് പിന്നാലെ നടി വിന്‍സി അലോഷ്യസ് കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. താനൊന്നും പുറത്തുപറഞ്ഞിട്ടില്ലെന്നും വളരെ രഹസ്യമായിട്ടാണ് പരാതി സമര്‍പ്പിച്ചതെന്നും നടി പറഞ്ഞു. നടന്റെ പേരോ സിനിമയുടെ പേരോ പറയാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ആരോപണം സിനിമയ്ക്കെതിരെയല്ല നടനെതിരെയാണെന്നും വിന്‍സി കൂട്ടിച്ചേര്‍ത്തു.
അതേസമയം നടനെതിരെ താരസംഘടനയായ അമ്മയ്ക്കും ഫിലിം ചേംബറിനും നല്‍കിയ പരാതി പുറത്ത് വന്നതില്‍ വിന്‍സി വിമര്‍ശിച്ചിരുന്നു. പരാതി നല്‍കിയത് സംഘടനയെ വിശ്വസിച്ചാണെന്നും സ്വകാര്യതയെ ഹനിക്കാന്‍ ഉദ്ദേശിച്ചില്ലെന്നും പറഞ്ഞ വിന്‍സി പരാതിയുടെ രഹസ്യ സ്വഭാവം സൂക്ഷിക്കാന്‍ സംഘടനകള്‍ക്ക് സാധിച്ചില്ലെന്നും പറഞ്ഞു.