TMJ
searchnav-menu
post-thumbnail

TMJ Daily

ആദിശേഖര്‍ കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം

06 May 2025   |   1 min Read
TMJ News Desk

കാട്ടാക്കടയില്‍ ക്ഷേത്രമതിലില്‍ മൂത്രമൊഴിച്ചത് ചോദ്യം ചെയ്ത വൈരാഗ്യത്തില്‍ 15 വയസ്സുകാരനെ മനപ്പൂര്‍വ്വം കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി പ്രിയരഞ്ജന് ജീവപര്യന്തം കഠിനതടവും 10 ലക്ഷം രൂപ പിഴയും വിധിച്ചു.

2023 ഓഗസ്റ്റ് 30ന് ആദിശേഖര്‍ എന്ന ബാലനെ പ്രതി വഴിയില്‍ കാത്തുനിന്ന് കാറിടിച്ച് കൊലപ്പെടുത്തിയത്. സാധാരണ അപകടമെന്ന് കരുതിയ സംഭവം സിസിടിവി ദൃശ്യം പുറത്ത് വന്നതോടെയാണ് കൊലപാതകമെന്ന് കണ്ടെത്തിയത്. തിരുവനന്തപുരം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (ആറ്) ആണ് ശിക്ഷ വിധിച്ചത്.

പിഴത്തുക ആദിശേഖറിന്റെ മാതാപിതാക്കളായ അരുണ്‍ കുമാറിനും ദീപയ്ക്കും നല്‍കണം.

പൂവച്ചല്‍ പുളിങ്കോട് ഭദ്രകാളി ക്ഷേത്രത്തിന്റെ മതിലില്‍ പ്രിയരഞ്ജന്‍ മൂത്രമൊഴിച്ചത് ആദിശേഖര്‍ ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

ഈ ക്ഷേത്രത്തിന് സമീപത്തെ റോഡില്‍വച്ചാണ് കൊലപാതകം നടന്നത്. സൈക്കിളില്‍ കയറാന്‍ ശ്രമിക്കുകയായിരുന്ന ആദിശേഖറിനെ പ്രതി കാറിടിച്ച് തെറിപ്പിച്ചശേഷം വാഹനം നിര്‍ത്താതെ ഓടിച്ചു പോയി.

സംഭവശേഷം ഭാര്യയ്‌ക്കൊപ്പം ഒളിവില്‍ പോയ പ്രതിയെ തമിഴ്‌നാട്ടില്‍നിന്നുമാണ് പൊലീസ് പിടികൂടിയത്.

അലക്ഷ്യമായി വാഹനം ഓടിച്ചതിനായിരുന്ന ആദ്യം കേസെടുത്തിരുന്നത്. പിന്നീട് കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്തു.




 

#Daily
Leave a comment