TMJ
searchnav-menu
post-thumbnail

TMJ Daily

അഡ്വ. ബി എ ആളൂർ അന്തരിച്ചു

30 Apr 2025   |   1 min Read
TMJ News Desk

പ്രസിദ്ധ ക്രിമിനൽ അഭിഭാഷകൻ അഡ്വ. ബി എ ആളൂർ അന്തരിച്ചു. വൃക്കസംബന്ധമായ രോഗങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു. സൗമ്യ വധക്കേസ്, ഇലന്തൂർ നരബലി കേസ് എന്നിവയിൽ പ്രതികൾക്കായി ഹാജരായത് അഡ്വ. ആളൂരാണ്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.

കേരളത്തിലെ കുപ്രസിദ്ധമായ പല കേസുകളിലും പ്രതിഭാഗത്തിന് വേണ്ടി ഹാജരായിരുന്നത് ബി എ ആളൂരായിരുന്നു. സൗമ്യ വധക്കേസ്, ഇലന്തൂർ നരബലി കേസ് കൂടാതെ കൂടത്തായി കേസിൽ പ്രതിഭാഗം അഭിഭാഷകനായും, പെരുമ്പാവൂരിലെ നിയമവിദ്യാർത്ഥിനിയുടെ കൊലപാതകത്തിലെ പ്രതി അമീറുൽ ഇസ്ലാമിന് വേണ്ടിയും ആളൂർ ഹാജരായിരുന്നു. നടി ആക്രമിക്കപ്പെട്ട കേസിൽ പൾസർ സുനിക്ക് വേണ്ടി ആദ്യഘട്ടത്തിൽ ഹാജരായതും ആളൂർ ആയിരുന്നു.



 

#Daily
Leave a comment