PHOTO: FACEBOOK
അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറുടെ മരണം, കേസ് ക്രൈം ബ്രാഞ്ചിന് കൈമാറി
അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന എസ്. അനീഷ്യ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഡിസ്ട്രിക്ട് പോലീസ് കമ്മീഷണര്‍ കേസ് ക്രൈം ബ്രാഞ്ചിനെ ഏല്‍പ്പിച്ചു. കൊല്ലം പരവൂര്‍ മുന്‍സിഫ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന എസ് അനീഷ്യയെ നെടുങ്ങോലത്തെ വീട്ടിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.
മേലുദ്യോഗസ്ഥരില്‍ നിന്നും മാനസിക പീഡനം നേരിട്ടിരുന്നു
അനീഷ്യയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പുറത്ത് വന്ന ശബ്ദരേഖയില്‍ മേലുദ്യോഗസ്ഥരില്‍ നിന്ന് മാനസിക പീഡനം നേരിട്ടിട്ടുണ്ടെന്ന് വ്യക്തമാകുന്നുണ്ട്. 'തന്റെ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് മനസ്സിലാക്കിയെന്നും, തനിക്ക് ജോലി ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണെന്നും' പറയുന്ന ശബ്ദരേഖയാണ് പുറത്ത് വന്നത്. മേലുദ്യോഗസ്ഥനും സഹപ്രവര്‍ത്തകരും ചേര്‍ന്ന് അനീഷ്യയെ മാനസികമായി ബുദ്ധിമുട്ടിച്ചതായി സഹോദരന്‍ അനീഷ് ആരോപിച്ചിരുന്നു.