TMJ
searchnav-menu
post-thumbnail

TMJ Daily

അഹമ്മദാബാദ് വിമാന ദുരന്തം: വിജയ് രൂപാണിയുടെ ഭാര്യയെ കണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡി

13 Jun 2025   |   1 min Read
TMJ News Desk

ഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്ന് കൊല്ലപ്പെട്ട ഗുജറാത്ത് മുൻമുഖ്യമന്ത്രി വിജയ് രൂപാണിയുടെ ഭാര്യയെ പ്രധാനമന്ത്രി നരേന്ദ്ര മോഡി അഹമ്മദാബാദ് വിമാനത്താവളത്തിൽ വച്ച് കണ്ടു. വിമാന ദുരന്തം നടന്ന സ്ഥലം സന്ദർശിക്കാൻ രാവിലെയോടെ പ്രധാനമന്ത്രി ഗുജറാത്തിൽ എത്തിയിരുന്നു. ദുരന്തത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട വിശ്വാസ് കുമാർ രമേഷിനെ പ്രധാനമന്ത്രി ആശുപത്രിയിലെത്തി സന്ദർശിച്ചു. കൂടാതെ ചികിത്സയിൽ കഴിയുന്ന 25ഓളം ആളുകളെയും അഹമ്മദാബാദിലെ സിവിൽ ആശുപത്രിയിൽ വച്ച് പ്രധാനമന്ത്രി കണ്ടു.

ദുരന്തമുഖത്തെ കാഴ്ച തന്നെ ദുഃഖിതനാക്കിയെന്ന് സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോഡി എക്സിൽ കുറിച്ചു. സംഭവസ്ഥലത്ത് പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരും മറ്റു ടീമുകളുമായും കൂടിക്കാഴ്ച നടത്തിയെന്നും, ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട ആളുകളുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും പ്രധാനമന്ത്രി എക്സിൽ കുറിപ്പിൽ കൂട്ടിച്ചേർത്തു.




#Daily
Leave a comment