TMJ
searchnav-menu
post-thumbnail

TMJ Daily

എഐയുടെ ചിലവിൽ വേണ്ട പഠനം: നഷ്ടപരിഹാര കേസുമായി വിദ്യാർത്ഥി

18 May 2025   |   2 min Read
TMJ News Desk

മേരിക്കയിലെ നോർത്തീസ്റ്റേൺ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറിന്റെ ക്ലാസ് നോട്ട്സിൽ നിർമിതബുദ്ധി(AI) ഉപയോഗിച്ച് ജനറേറ്റ് ചെയ്ത കോൺടെൻറ് കണ്ടെത്തിയ വിദ്യാർത്ഥി തന്റെ കോളേജ് ഫീ റീഫണ്ട് നൽകണമെന്ന ആവശ്യവുമായി രംഗത്തെത്തി. ബോസ്റ്റൺ, ടെക്സസിലെ യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന എല സ്റ്റാപ്ലെറ്റൺ എന്ന വിദ്യാർത്ഥിനിയാണ് ചാറ്റ്ജിപിടി തുടങ്ങിയ എഐ സോഫ്റ്റ്വേറുകൾ ഉപയോഗിച്ച് പ്രൊഫസർ നിർമ്മിച്ച ക്ലാസ് നോട്ടുകളും, പ്രസന്റേഷനുകളും തിരിച്ചറിഞ്ഞത്. എഐ സോഫ്റ്റ്വേറുകൾ, സർവീസുകൾ എന്നിവ ഉപയോഗിക്കുന്നതിൽ നിന്നും വിദ്യാർത്ഥികളെ നിരുൽസാഹപ്പെടുത്തിയിരുന്ന അധ്യാപകനിൽ നിന്നുമാണ് എല ഇത് കണ്ടെത്തിയത്. എഐ കോണ്ടന്റ് തിരിച്ചറിഞ്ഞ വിദ്യാർത്ഥി അധ്യാപകനെതിരെ ഔദ്യോഗികമായി പരാതി നൽകി.

അധ്യാപകന്റെ നോട്ടുകളിൽ പല തെറ്റുകളും, ചാറ്റ്ജിപിടിക്ക് റഫറൻസ് നൽകിയതും, അദ്ധ്യാപകൻ പ്രസന്റേഷനുകളിലും മറ്റും ഉപയോഗിച്ച ചിത്രങ്ങളിലും പല അപാകതകളും തിരിച്ചറിഞ്ഞ എല സ്റ്റാപ്ലെറ്റൺ, തന്റെ സംശയങ്ങൾ സഹപാഠിയുമായി പങ്കുവയ്ക്കുകയും, പിന്നീടാണ് സംഭവം കണ്ടെത്തിയതും. പഠനാവശ്യങ്ങൾക്ക് എഐ ടൂളുകളും സർവീസുകളും ഉപയോഗിക്കുന്നത് നിയമവിരുദ്ധമല്ലെങ്കിലും, സംഭവത്തിൽ പിടിക്കപ്പെട്ട അധ്യാപകൻ റിക്ക് അറോവുഡ്, എഐ ടൂളുകൾ ഉപയോഗിക്കുന്നതിൽ നിന്നും വിദ്യാർത്ഥികളെ തടഞ്ഞിരുന്നുവെന്നും സ്റ്റാപ്ലെറ്റൺ പറഞ്ഞു. നോർത്തീസ്റ്റേൺ യൂണിവേഴ്സിറ്റിയുടെ പോളിസി പ്രകാരം എഐ ടൂളുകളും, സർവിസുകളും, സോഫ്റ്റ്വെയറുകളും ഉപയോഗിക്കുന്നതിൽ വിലക്കില്ലെങ്കിലും, അവയുടെ ഉപയോഗം അധ്യാപകരും വിദ്യാർത്ഥികളും കൃത്യമായി അടയാളപ്പെടുത്തുകയും, തങ്ങളുടെ പഠനോപകരണങ്ങളിൽ അത് വ്യക്തമാക്കുകയും വേണം. ചാറ്റ്ജിപിടി, പെർപ്ലക്സിറ്റി എഐയുടെ സെർച്ച് എഞ്ചിൻ കൂടാതെ ഗാമ എന്ന എഐ പ്രസന്റേഷൻ മേക്കറും ഉപയോഗിച്ചതായി പ്രൊഫസർ റിക്ക് അറോവുഡ് സമ്മതിച്ചു. ശേഷം പഠനത്തിനായി നൽകിയിട്ടുള്ള സ്റ്റഡി മെറ്റീരിയലുകളുടെ നിലവാരത്തെ ചോദ്യം ചെയ്താണ് എല സ്റ്റാപ്ലെറ്റൺ കോളേജ് ഫീസിന്റെ മുഴുവൻ റീഫണ്ട് ആവശ്യപ്പെട്ടത്.

എന്നാൽ സ്റ്റാപ്ലെറ്റണിന്റെ റീഫണ്ട് അപേക്ഷ സർവകലാശാല വിവിധ ചർച്ചകൾക്ക് ശേഷം തള്ളിക്കളഞ്ഞു. എഐയുടെ ഉപയോഗം തന്റെ വിദ്യാർത്ഥികൾക്കായുള്ള നോട്ടുകളിൽ ഉപയോഗിച്ചതിൽ പശ്ചാത്തപിക്കുന്നുവെന്ന് പ്രൊഫസർ അറോവുഡ് അറിയിച്ചു. എങ്കിലും പഠനം പോലുള്ള ആവശ്യങ്ങൾക്ക് എഐയെ എത്രത്തോളം അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഉപയോഗിക്കാമെന്ന ചോദ്യം ബാക്കിയാവുന്നു. അതിനായുള്ള കൂടുതൽ ചർച്ചകളിലേക്ക് ഈ സംഭവം നയിച്ചിരിക്കുകയാണ്.

നമ്മൾ ദിവസേന ഉപയോഗിക്കുന്ന പല ആപ്പുകളുടേയും സർവീസസിന്റെയും പ്രധാനഭാഗമായി എഐ ഉപകരണങ്ങൾ മാറിയിട്ടുണ്ട്. മാത്രമല്ല ചാറ്റ്ജിപിടി പോലുള്ള ടൂളുകളും സോഫ്റ്റ്വെയറുകളും ഒരുപാട് ആളുകൾ ദിവസേന പല ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നുണ്ട്. പ്രത്യേകിച്ച് വിദ്യാർത്ഥികൾക്കും ഗവേഷകർക്കുമെല്ലാം ഒരുപാട് സൗകര്യങ്ങളാണ് ഇത്തരം ടൂളുകളിലൂടെ ലഭിക്കുന്നത്. എന്നാൽ നോർത്തീസ്റ്റേൺ യൂണിവേഴ്സിറ്റിയിലെ സംഭവം ഉയർത്തുന്ന മറ്റൊരു ചോദ്യവും കൂടെയുണ്ട്. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഒരുപോലെ എഐ ഉപയോഗിച്ച് തങ്ങളുടെ ജോലിയും, അതിനായുള്ള സമയവും ലഭിക്കാമെങ്കിൽ എന്ത് കൊണ്ട് കോളേജ് ഫീ കുറച്ചുകൂടാ? 8000 യുഎസ് ഡോളറാണ് നോർത്തീസ്റ്റേൺ യൂണിവേഴ്സിറ്റിയിൽ കോളേജ് ഫീസായി എല സ്റ്റാപ്ലെറ്റൺ അടച്ച തുക, അതായത് 6,84,805 ഇന്ത്യൻ രൂപ.


#Daily
Leave a comment