TMJ
searchnav-menu
post-thumbnail

TMJ Daily

എഐയെ ഭീകരരും റഷ്യയും മറ്റും ദുരുപയോഗം ചെയ്‌തേക്കാം: മുന്‍ ഗൂഗിള്‍ ചീഫ് എക്‌സിക്യൂട്ടീവ്

13 Feb 2025   |   1 min Read
TMJ News Desk

നിഷ്‌കളങ്കരായ ആളുകളെ ഉപദ്രവിക്കാന്‍ ഭീകരര്‍ അല്ലെങ്കില്‍ തെമ്മാടി രാഷ്ട്രങ്ങള്‍ നിര്‍മ്മിത ബുദ്ധിയെ ഉപയോഗിച്ചേക്കാമെന്ന് ഗൂഗിളിന്റെ മുന്‍ ചീഫ് എക്‌സിക്യൂട്ടീവ് എറിക് ഷ്മിഡ്റ്റ് പറഞ്ഞു.

എഐയെക്കുറിച്ച് മിക്കവര്‍ക്കും ഉള്ള പേടികളല്ല തനിക്കുള്ളതെന്നും തനിക്ക് അങ്ങേയറ്റം അപകടകരമായതിനെ കുറിച്ചാണ് പേടിയുള്ളതെന്നും അദ്ദേഹം പറഞ്ഞു.

എറിക് 2001 മുതല്‍ 2017 വരെ ഗൂഗിളിന്റെ സീനിയര്‍ തസ്തികകളില്‍ ജോലി ചെയ്തിരുന്നു. ദക്ഷിണ കൊറിയ, ഇറാന്‍ അല്ലെങ്കില്‍ റഷ്യ പോലും ജൈവായുധങ്ങള്‍ നിര്‍മ്മിക്കാന്‍ സാങ്കേതിക വിദ്യയെ ദുരുപയോഗം ചെയ്‌തേക്കാമെന്ന് എറിക് ആശങ്കപ്പെടുന്നു.

എഐ മാതൃകകളെ വികസിപ്പിക്കുന്ന സ്വകാര്യ ടെക്ക് കമ്പനികളുടെ മേല്‍ സര്‍ക്കാര്‍ നിരീക്ഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍, അമിത നിയന്ത്രണം നൂതനത്വത്തെ ശ്വാസംമുട്ടിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

അത്യാധുനിക എഐ സംവിധാനങ്ങള്‍ക്ക് ശക്തി പകരുന്ന മൈക്രോചിപ്പുകള്‍ക്കുമേല്‍ യുഎസ് കയറ്റുമതി നിയന്ത്രണം കൊണ്ടുവന്നതിനെ അദ്ദേഹം അനുകൂലിച്ചു. എതിരാളികള്‍ എഐ ഗവേഷണത്തില്‍ മുന്നേറുന്നതിനെ തടയുന്നതിനായി 18 രാജ്യങ്ങളിലേക്കുള്ള മൈക്രോചിപ്പുകളുടെ കയറ്റുമതിയെ മുന്‍ പ്രസിഡന്റ് ജോ ബൈഡന്‍ നിയന്ത്രിച്ചിരുന്നു. ഈ തീരുമാനത്തെ പിന്‍വലിക്കാന്‍ ട്രംപിന് സാധിക്കും.

ചില ദുഷ്ടലക്ഷ്യങ്ങളുള്ള ഉത്തര കൊറിയയെ അല്ലെങ്കില്‍ ഇറാനെ അല്ലെങ്കില്‍ റഷ്യയെപ്പോലും കുറിച്ച് ചിന്തിച്ചു നോക്കാന്‍ അദ്ദേഹം പറഞ്ഞു.

ഓസാമ ബിന്‍ലാദന്‍ സാഹചര്യത്തെക്കുറിച്ച് താന്‍ എപ്പോഴും ആശങ്കപ്പെടാറുണ്ടെന്നും എറിക് പറഞ്ഞു.



 

#Daily
Leave a comment