
കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന എഐ ചിത്രങ്ങൾ വർധിക്കുന്നു; ഐഡബ്ല്യുഎഫ്
എഐയുടെ സഹായത്തോടെ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ചിത്രങ്ങൾ ഓരോ ദിവസം കഴിയുന്തോറും വർദ്ധിച്ചുവരുകയാണെന്ന് ഇൻ്റർനെറ്റ് വാച്ച് ഫൗണ്ടേഷൻ (ഐഡബ്ല്യുഎഫ്).
ഐഡബ്ല്യുഎഫിന്റെ കണക്കനുസരിച്ച്, കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ ഓൺലൈനിൽ കണ്ടെത്തിയ എഐയുടെ ഇത്തരത്തിലുള്ള നിയമവിരുദ്ധമായ ഉള്ളടക്കത്തിൻ്റെ അളവ്, കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്യപ്പെട്ടതിനേക്കാൾ അധികമാണ്. ഈ ഉള്ളടക്കങ്ങളെല്ലാം ഡാർക്ക് വെബിലല്ലാതെ തന്നെ ഇന്റർനെറ്റിൽ ഇത് സുലഭമാണ്. ഇന്റർനെറ്റിന്റെ പൊതുയിടങ്ങളിലാണ് ഭൂരിഭാഗവും കണ്ടെത്തിയതെന്ന് സംഘടന പറഞ്ഞു.
ഈ ഉള്ളടക്കങ്ങൾക്കായി ഇരകളുടെ യഥാർത്ഥ ചിത്രങ്ങളും, വീഡിയോകളും ഉപയോഗിച്ച് എഐയെ പരിശീലിപ്പിച്ചിരിക്കാമെന്ന് ഐഡബ്ല്യുഎഫിന്റെ ഇടക്കാല ചീഫ് എക്‌സിക്യൂട്ടീവായ ഡെറക് റേ ഹിൽ അഭിപ്രായപ്പെട്ടു. കുറച്ച് മാസങ്ങളായി ഈ പ്രശ്നം കൂടുതൽ വഷളായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്റർനെറ്റിൽ വരുന്ന ചിത്രങ്ങൾ സൃഷ്ടിച്ചത് എഐ ആണോ അതോ യഥാർത്ഥത്തിൽ ഒരു കുട്ടിക്ക് നേരെയുള്ള ലൈംഗികാതിക്രമമാണോ എന്ന് മനസിലാക്കാൻ പ്രയാസമാണെന്ന് ഐഡബ്ല്യുഎഫിന്റെ വിശകലന വിദഗ്ദ്ധൻ പറഞ്ഞു.
ഈ വർഷം സെപ്റ്റംബർ വരെയുള്ള ആറ് മാസങ്ങളിൽ, കുട്ടികളുടെ ലൈംഗിക ദുരുപയോഗമടങ്ങിയ എഴുപത്തിനാല് റിപ്പോർട്ടുകൾക്കെതിരെയാണ് ഐഡബ്ല്യുഎഫ് നടപടിയെടുത്തത്. കഴിഞ്ഞ മാർച്ച് വരെ ഇതിന്റെ കണക്ക് എഴുപതായിരുന്നു.
കഴിഞ്ഞ ആറ് മാസമായി ഐഡബ്ല്യുഎഫ് പുറത്തുവിട്ട എഐ നിർമ്മിത ഉള്ളടക്കത്തിൻ്റെ പകുതിയിലേറെയും റഷ്യയിലെയും, യുഎസിലെയും സെർവറുകളിൽ നിന്നാണ്. ഗണ്യമായ വർദ്ധനവ് ജപ്പാനിലും നെതർലാൻഡിലും കണ്ടെത്തിയിട്ടുണ്ട്. ഐഡബ്ല്യുഎഫിന്റെ യുആർഎൽ ലേക്ക് ചിത്രം അടങ്ങുന്ന വെബ് അഡ്രസ് അപ്ലോഡ് ചെയ്ത്, അഡ്രസ്സുകൾ ടെക് കമ്പനികൾക്ക് നൽകിയ ശേഷം പിന്നീടവ ബ്ലോക്ക് ചെയ്തു അസാധുവാക്കും.
എഐ ഗാലറികൾ പോലുള്ള പൊതു സൈറ്റുകളിൽ നിന്ന്, നിയമവിരുദ്ധമായ ചിത്രങ്ങൾ പൊതുജനങ്ങളിൽ നിന്നാണ് കൂടുതൽ വരുന്നതെന്ന് ഐഡബ്ല്യുഎഫ് പുറത്തുവിട്ട പത്ത് റിപ്പോർട്ടുകളിൽ എട്ടെണ്ണവും ചൂണ്ടികാണിക്കുന്നു.