
TMJ Daily
ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം
25 Nov 2025 | 1 min Read
TMJ News Desk
ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമായതോടെ സർക്കാർ, സ്വകാര്യ ഓഫീസുകളിൽ 50 ശതമാനം ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം ഏർപ്പെടുത്തി സർക്കാർ. വായു ഗുണനിലവാര മേൽനോട്ട സമിതിയുടെ നിർദ്ദേശപ്രകാരമാണ് തീരുമാനം. ഡൽഹിയിൽ വായു ഗുണനിലവാരം മോശം അവസ്ഥയിൽ തുടരുകയാണ്. 362 ആണ് ഇന്ന് രേഖപെടുത്തിയ ശരാശരി AQI.
അതേസമയം ഇന്ത്യഗേറ്റിൽ നടന്ന വായു മലിനീകരണത്തിനെതിരായ ജൻ സി പ്രക്ഷോഭത്തിൽ പ്രതിഷേധക്കാരുടെ രാഷ്ട്രീയ പശ്ചാത്തലം അന്വേഷിക്കാൻ ഡൽഹി പോലീസ്. പ്രതിഷേധത്തിൽ മാവോയിസ്റ്റ് നേതാവിന്റെ ചിത്രവും പേരും അടങ്ങിയ പ്ലക്കാർഡുകൾ പ്രദർശിപ്പിച്ച പശ്ചാത്തലത്തിലാണ് അന്വേഷണം.
#Daily
Leave a comment


