TMJ
searchnav-menu
post-thumbnail

TMJ Daily

ആഭരണങ്ങൾ മോഷണം പോയെന്ന് ഐശ്വര്യ

20 Mar 2023   |   1 min Read
TMJ News Desk

വീട്ടിൽ മോഷണം നടന്നെന്ന് ഐശ്വര്യാ രജനീകാന്ത് പൊലീസിൽ പരാതി നൽകി. വീട്ടിൽ സൂക്ഷിച്ചിരുന്ന വജ്ര, സ്വർണ ആഭരണങ്ങൾ മോഷണം പോയെന്നാണ് സൂപ്പർ താരത്തിന്റെ മകളുടെ പരാതിയിൽ പറയുന്നത്. ചെന്നൈയിലെ തേനാംപേട്ട് പോലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. ഫെബ്രുവരി 27 ന് സമർപ്പിച്ച പരാതിയിൽ ലോക്കറിൽ സൂക്ഷിച്ചിരുന്ന  വിലപിടിപ്പുള്ള ഒന്നിലധികം ആഭരണങ്ങൾ മോഷണം പോയതായി ആരോപിക്കുന്നു. ഫെബ്രുവരി 10 നാണ് ആഭരണങ്ങൾ മോഷണം പോയതായി മനസ്സിലാക്കിയതെന്നും ഡ്രൈവറെയും, രണ്ട് വീട്ടുജോലിക്കാരെയും സംശയിക്കുന്നതായും പരാതിയിൽ പറയുന്നു.

2019 ൽ സഹോദരിയുടെ വിവാഹത്തിന് ഉപയോഗിച്ചതിന് ശേഷം ആഭരണങ്ങൾ ലോക്കറിൽ സൂക്ഷിച്ചതാണെന്നും ശേഷം ലോക്കർ 2021 ഓഗസ്റ്റ് വരെ തന്റെ സെന്റ് മേരീസ് റോഡ് അപ്പാർട്ട്‌മെന്റിലും പിന്നീട് വിവാഹശേഷം നടൻ ധനുഷിനൊപ്പം താമസിച്ചിരുന്ന സിഐടി കോളനിയിലെ വസതിയിലേക്കും അവിടെ നിന്ന് 2021 സെപ്റ്റംബറിൽ വീണ്ടും സെന്റ് മേരീസ് റോഡിലെ അപ്പാർട്ട്മെന്റിലേക്കും 2022 ഏപ്രിൽ 9 ന് നടൻ രജനികാന്തിന്റെ പോയസ് ഗാർഡനിലെ വസതിയിലേക്കും മാറ്റിയതായും അവർ പറയുന്നു.

ലോക്കറിന്റെ താക്കോലുകൾ സെന്റ് മേരീസ് റോഡ് അപ്പാർട്ട്മെന്റിലെ സ്വകാര്യ സ്റ്റീൽ അലമാരയിലാണ് സൂക്ഷിച്ചിരുന്നത്, അത് തന്റെ ജീവനക്കാർക്ക് അറിയാമായിരുന്നു, ഫെബ്രുവരി 10 ന് ലോക്കർ തുറന്നപ്പോൾ ആഭരണങ്ങൾ നഷ്ടപ്പെട്ടതായും ഐശ്വര്യ പറഞ്ഞു.


#Daily
Leave a comment