TMJ
searchnav-menu
post-thumbnail

TMJ Daily

വാട്‌സ്ആപ്പ് പേ ഇനി എല്ലാ ഇന്ത്യാക്കാര്‍ക്കും ഉപയോഗിക്കാം

01 Jan 2025   |   1 min Read
TMJ News Desk

ന്ത്യയുടെ ദേശീയ പേയ്‌മെന്റ്‌സ് കോര്‍പറേഷന്‍ (എന്‍പിസിഐ) വാട്‌സ്ആപ്പ് പേ ഉപയോക്താക്കളുടെ എണ്ണത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന പരിധി പിന്‍വലിച്ചു. ഇതോടെ ഇന്ത്യയില്‍ എല്ലാവര്‍ക്കും വാട്‌സ്ആപ്പ് പേ ഉപയോഗിക്കാന്‍ സാധിക്കും.

നേരത്തെ, ഘട്ടം ഘട്ടമായി ഉപയോക്താക്കളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനാണ് വാട്‌സ്ആപ്പിന് എന്‍പിസിഐ അനുമതി നല്‍കിയിരുന്നത്. 100 മില്ല്യണ്‍ ഉപയോക്താക്കളെന്ന പരിധി എന്‍പിസിഐ നിശ്ചയിച്ചിരുന്നു. ഇത് എടുത്തുകളഞ്ഞു.

വാട്‌സ്ആപ്പ് പേയിലേക്ക് ഉപയോക്താക്കളെ അംഗങ്ങളാക്കുന്നതിനുള്ള പരിധിയുടെ നിയന്ത്രണങ്ങള്‍ നീക്കുന്നുവെന്ന് എന്‍പിസിഐ നോട്ടിഫിക്കേഷനില്‍ പറഞ്ഞു. മൂന്നാം-കക്ഷി ആപ്ലിക്കേഷന്‍ സേവനദാതാക്കള്‍ക്ക് ബാധകമായ നിലവിലെ യുപിഐ മാര്‍ഗനിര്‍ദ്ദേശങ്ങളും സര്‍ക്കുലറുകളും വാട്‌സ്ആപ്പ് പേ തുടര്‍ന്നും പാലിക്കണം.

ഇന്ത്യയിലെ ചെറുകിട പേയ്‌മെന്റുകളും സെറ്റില്‍മെന്റുകളും പ്രവര്‍ത്തിപ്പിക്കുന്നതിനായി റിസര്‍വ് ബാങ്കും ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷനും ചേര്‍ന്ന് ആരംഭിച്ചതാണ് എന്‍പിസിഐ. ഇന്ത്യയിലെ ഏകീകൃത പേയ്‌മെന്റ്‌സ് ഇന്റര്‍ഫേസിനെ (യുപിഐ) നിയന്ത്രിക്കുന്നത് എന്‍പിസിഐ ആണ്.


#Daily
Leave a comment