
TMJ Daily
പാർലമെന്റിലെ വർഷകാല സമ്മേളനത്തിന് മുൻപ് സർവകക്ഷി യോഗം ചേർന്നു
20 Jul 2025 | 1 min Read
TMJ News Desk
പാർലമെന്റിലെ വർഷകാല സമ്മേളനത്തിന് മുൻപ് കേന്ദ്രസർക്കാർ വിളിച്ച് ചേർത്ത സർവകക്ഷി യോഗം ന്യൂ ഡൽഹിയിൽ പുരോഗമിക്കുന്നു. ഒരുമാസം നീണ്ടുനിൽക്കുന്ന സമ്മേളനത്തിന് നാളെയാണ് തുടക്കമിടുന്നത്. പാർലമെന്റ് നടപടികൾ സുഗമമായി നടപ്പിലാക്കുവാനുള്ള പ്രതിപക്ഷ പാർട്ടികളുടെ പിന്തുണ സർക്കാർ തേടും. കേന്ദ്ര സർക്കാരിനെ പ്രതിനിധീകരിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു യോഗത്തിൽ പങ്കെടുക്കുന്നു.
പഹൽഗാം ഭീകരാക്രമണം നടത്തിയ ഭീകരരെ നിയമത്തിന് മുന്നിൽ എത്തിക്കാൻ കഴിയാത്തതും, ഇന്ത്യ-പാക് ആക്രമണങ്ങൾ അവസാനിപ്പിക്കാൻ മധ്യസ്ഥത വഹിച്ചുവെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തുടരെയുള്ള അവകാശവാദവും, ‘ജനങ്ങളുടെ വോട്ടവകാശത്തെ ഭീഷണിപ്പെടുത്തുന്ന’ ബിഹാർ തിരഞ്ഞെടുപ്പ് പട്ടികയുടെ സ്പെഷ്യൽ റിവിഷനും പാർലമെന്റിലെ വർഷകാല സമ്മേളനത്തിൽ ഇന്ത്യ മുന്നണി ഉയർത്തും.
#Daily
Leave a comment


