
ഓള്‍ വീ ഇമേജിന്‍ ആസ് ലൈറ്റ് ബിബിസിയുടെ 2024-ലെ മികച്ച 20 സിനിമകളുടെ പട്ടികയില്‍
മുംബൈയിലെ ഒരു ആശുപത്രിയില്‍ ജോലി ചെയ്യുന്ന മൂന്ന് വനിതകളുടെ കഥ പറയുന്ന പായല്‍ കപാഡിയ സംവിധാനം ചെയ്ത ഓള്‍ വീ ഇമേജിന്‍ ആസ് ലൈറ്റ് എന്ന സിനിമ ബിബിസിയുടെ 2024-ലെ മികച്ച സിനിമകളുടെ പട്ടികയില്‍ ഇടംപിടിച്ചു. കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പുരസ്‌കാരവും നിറഞ്ഞ പ്രേക്ഷക സദസ്സിന്റെ കൈയ്യടിയും നേടി ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരത്തില്‍ രണ്ട് നാമനിര്‍ദ്ദേശപ്രഭയില്‍ നില്‍ക്കുന്ന ഓള്‍ വീ ഇമേജിന്‍ ആസ് ലൈറ്റില്‍ മലയാളികളായ കനി കുസൃതിയും ദിവ്യ പ്രഭയും അഭിനയിച്ചിട്ടുണ്ട്.
2021-ല്‍ പുറത്തുവന്ന ഈ സിനിമ കാന്‍ ഫിലിം ഫെസ്റ്റിവലിലെ വിജയത്തെത്തുടര്‍ന്നാണ് ജനശ്രദ്ധയിലേക്ക് എത്തുന്നത്. പായല്‍ കപാഡിയയുടെ ആദ്യ സിനിമായ ഓള്‍ വീ ഇമേജിന്‍ ആസ് ലൈറ്റിലൂടെ ലോകത്തിലെ ഏറ്റവും മികച്ച യുവ ഡയറകര്‍മാരില്‍ ഒരാളായി അവരെ ഉയര്‍ത്തിയെന്ന് ബിബിസി നിരീക്ഷിക്കുന്നു. ഈ വര്‍ഷത്തെ മികച്ച സിനിമകളുടെ പട്ടികയില്‍ 11-ാം സ്ഥാനമാണ് ബിബിസി നല്‍കിയിരിക്കുന്നത്.
ബിബിസിയുടെ സിനിമ നിരൂപകരായ നിക്കോളാസ് ബാര്‍ബെറും കാരൈന്‍ ജെയിംസും ചേര്‍ന്നാണ് 20 സിനിമകള്‍ തിരഞ്ഞെടുത്തിരിക്കുന്നത്. മൈക്കേല്‍ മോഹന്‍ സംവിധാനം ചെയ്ത ഇമ്മാക്കുലേറ്റ് എന്ന അമേരിക്കന്‍ ഹൊറര്‍ സിനിമയാണ് പട്ടികയില്‍ ഒന്നാമത്.
സിവില്‍ വാര്‍, ലൗ ലൈസ് ബ്ലീഡിങ്, ലാ ഷിമേര, റോബോട്ട് ഡ്രീംസ്, അയോ കാപിറ്റാനോ, പെര്‍ഫെക്ട് ഡേയ്‌സ്, ഗ്ലാഡിയേറ്റര്‍ 2, ബേബിഗേള്‍, ഹാര്‍ഡ് ട്രൂത്ത്‌സ്, ആള്‍ വി ഇമേജിന്‍ ആസ് ലൈറ്റ്, എമിലിയ പെരെസ്, നൊസ്‌ഫെറാറ്റു, കോണ്‍ക്ലേവ്, അനോറ, ദി സീഡ് ഓഫ് ദി സേക്രഡ് ഫിഗ്, ദി സബസ്റ്റന്‍സ്, ബ്ലിറ്റ്‌സ്, എ റിയല്‍ പെയ്ന്‍, ഐ ആം സ്റ്റില്‍ ഹിയര്‍ എന്നിവയാണ് പട്ടികയില്‍ ഇടം പിടിച്ചിട്ടുള്ള സിനിമകള്‍.