.jpg)
മാറിമറിഞ്ഞ് ലീഡ് നില
ഭാരതീയ ജനതാ പാർട്ടി (ബിജെപി) നേരിട്ട് മൂന്നാം മുന്നേറ്റത്തിന് ഒരുങ്ങുന്ന ഹരിയാനയിലും 10 വർഷത്തിന് ശേഷം നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത ജമ്മു കശ്മീരിലും നിയമസഭാ തിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. ഹരിയാന നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ആരംഭിച്ച് ആദ്യമണിക്കൂർ പിന്നിട്ടപ്പോൾ ലീഡ് നില മാറിമറയുന്നു. ഒൻപത് മണിയോടെയുള്ള ഫലസൂചനപ്രകാരം സംസ്ഥാനത്ത് ആകെയുള്ള 90 സീറ്റുകളിൽ 77 ഇടത്തും കോൺഗ്രസാണ് ലീഡ് ചെയ്തിരുന്നെങ്കിൽ പെട്ടെന്ന് ലീഡ് മാറുകയായിരുന്നു.
നിലവിൽ ബിജെപിയാണ് സംസ്ഥാനത്ത് ലീഡ് ചെയ്യുന്നത്. ഒക്‌ടോബർ 5 ന് 90 സീറ്റുകളിലേക്ക് വോട്ടെടുപ്പ് നടന്ന ഹരിയാനയിൽ ബിജെപി സീറ്റുകളിൽ പകുതിയിൽ എത്തിയതായാണ് ആദ്യ ലീഡ് കാണിക്കുന്നത്. വിവിധ എക്സിറ്റ് പോളുകൾ സംസ്ഥാനങ്ങളിൽ കോൺഗ്രസിന്റെ വിജയം പ്രവചിച്ചിരുന്നു. എന്നാൽ ലീഡ് നില ഈ പ്രതീക്ഷയ്ക്ക് മങ്ങലേൽപ്പിക്കുകയാണ്.
കോൺഗ്രസ് നാഷ്ണൽ കോൺഫറസ് സഖ്യം ജമ്മു കാശ്മീരിൽ പകുതിയിലേറെ സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. സെപ്തംബർ 18, സെപ്തംബർ 25, ഒക്ടോബർ 1 എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് കശ്മീരിൽ 90 നിയമസഭ മണ്ഡലങ്ങളിലായി തിരഞ്ഞെടുപ്പ് നടന്നത്. സഖ്യം ഇപ്പോൾ 50 സീറ്റുകളിലായി ലീഡ് നിലനിർത്തുന്നുണ്ട്.
2014ന് ശേഷം ആദ്യ നിയമസഭ തിരഞ്ഞെടുപ്പിനെ ആണ് കശ്മീർ നേരിടുന്നത്. കേന്ദ്രഭരണപ്രദേശമായും ആർട്ടിക്കിൾ 370 പിൻവലിച്ചതിന് ശേഷവുമുള്ള ജമ്മുവിന്റെ ആദ്യ തിരഞ്ഞെടുപ്പ് ആണിത്. സംസ്ഥാനപദവി തിരഞ്ഞെടുപ്പിൽ ഉന്നയിച്ചിരുന്ന ഒരു പ്രധാന പ്രശ്നമായിരുന്നു. സംസ്ഥാനത്തിന്റെ പുനർനിർമ്മാണം നരേന്ദ്രമോഡി ഉൾപ്പെടെ പല നേതാക്കളും ഉറപ്പ് നൽകിയിരുന്നു.
പീപ്പിൾസ് ഡെമോക്രോറ്റിക് പാർട്ടി (പിഡിപി), ദ പീപ്പിൾസ് കോൺഫറൻസ്, ദ ഡെമോക്രോറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടി, അപ്നി പാർട്ടി എന്നിവയാണ് എക്സിറ്റ് പോളുകളുടെ പ്രവചന പ്രകാരം ജമ്മു കാശ്മീരിൽ മുന്നേറ്റം നേടാൻ സാധ്യതയുള്ള പാർട്ടികൾ.