TMJ
searchnav-menu
post-thumbnail

TMJ Daily

അംബാനിയും അദാനിയും 100 ബില്ല്യണ്‍ ഡോളര്‍ ക്ലബില്‍ നിന്നും പുറത്ത്

17 Dec 2024   |   1 min Read
TMJ News Desk

ന്ത്യയിലെ ഏറ്റവും ധനികരായ മുകേഷ് അംബാനിയും ഗൗതം അദാനിയും ഈ വര്‍ഷത്തെ ബ്ലൂംബര്‍ഗ് 100 ബില്ല്യണ്‍ ഡോളര്‍ ക്ലബില്‍ നിന്നും പുറത്തായി. വിവിധ ബിസിനസ് വെല്ലുവിളികളെ തുടര്‍ന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനിയുടേയും അദാനി ഗ്രൂപ്പ് ചെയര്‍മാനായ ഗൗതം അദാനിയുടെ ആകെ ആസ്തിയില്‍ കുറവ് ഉണ്ടായി.

റിലയന്‍സിന്റെ കടം വര്‍ദ്ധിക്കുന്നതിനെ കുറിച്ചുള്ള നിക്ഷേപകരുടെ ആശങ്കകള്‍ അബാനിയുടെ ഊര്‍ജ്ജ, റീട്ടെയ്ല്‍ മേഖലകളെ ബാധിക്കുന്നു. അതേസമയം, യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ അന്വേഷണം ഫണ്ടിങ് അവസരങ്ങളെ ബാധിക്കുന്നതും പുതിയ കരാറുകള്‍ ലഭിക്കുന്നതിനെ സങ്കീര്‍ണമാക്കുന്നതും അംബാനിയുടെ ബിസിനസിന് തലവേദനയാകുന്നു.

ഏഷ്യയിലെ ഏറ്റവും ധനികനായ അമ്പാനിയുടെ സമ്പത്ത് കുറയുന്നതായിട്ടാണ് കണക്കാക്കുന്നത്. ജൂലൈയില്‍ അദ്ദേഹത്തിന്റെ മൂല്യം 120.8 ബില്ല്യണ്‍ ഡോളറായി വര്‍ദ്ധിച്ചുവെങ്കിലും ഊര്‍ജ്ജ രംഗത്തുനിന്നും റീട്ടെയ്ല്‍ രംഗത്തുനിന്നും ഉള്ള റിലയന്‍സിന്റെ വരുമാനം കുറയുന്നത് തിരിച്ചടിയാകുന്നു.

ഡിസംബര്‍ 13-ല്‍ അദ്ദേഹത്തിന്റെ സമ്പത്ത് 96.7 ബില്ല്യണ്‍ ഡോളര്‍ ആണെന്ന് ബ്ലൂംബര്‍ഗ് പറയുന്നു.

നവംബറില്‍ യുഎസ് അധികൃതര്‍ അദാനിക്കെതിരെ കൈക്കൂലി ആരോപണത്തിന്‍മേല്‍ അന്വേഷണം നടക്കുന്നുവെന്ന വാര്‍ത്ത പുറത്ത് വന്നിരുന്നു. കഴിഞ്ഞവര്‍ഷം, യുഎസ് ഷോര്‍ട്ട്‌സെല്ലറായ ഹിന്‍ഡന്‍ ബര്‍ഗിന്റെ അന്വേഷണ റിപ്പോര്‍ട്ടും അദാനിക്ക് തിരിച്ചടിയായിരുന്നു. 2025-ലും ഇത്തരം ആരോപണങ്ങള്‍ അദാനിക്ക് തിരിച്ചടിയാകുമെന്ന് കരുതുന്നു.

ഹിന്‍ഡന്‍ബര്‍ഗ് വിവാദത്തിനുശേഷം കമ്പനിയുടെ സാമ്പത്തിക നില ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചശേഷം ജൂണില്‍ അദാനിയുടെ ആസ്തി 122.3 ബില്ല്യണ്‍ ഡോളറായി ഉയര്‍ന്നിരുന്നു. എങ്കിലും ബ്ലൂംബര്‍ഗ് സൂചിക പ്രകാരം 82.1 ബില്ല്യണ്‍ ഡോളറായി ഇടിഞ്ഞിരുന്നു.



#Daily
Leave a comment