TMJ
searchnav-menu
post-thumbnail

TMJ Daily

ആദ്യമായി നൈട്രജന്‍ ഗ്യാസ് ഉപയോഗിച്ച് വധശിക്ഷ നടപ്പാക്കി അമേരിക്ക

26 Jan 2024   |   1 min Read
TMJ News Desk

ദ്യമായി നൈട്രജന്‍ ഗ്യാസ് ഉപയോഗിച്ച് വധശിക്ഷ നടപ്പാക്കി യു എസ്. കൊലപാതക കേസിലെ പ്രതി കെന്നത്ത് യൂജിന്‍ സ്മിത്താണ് അലബാമയില്‍ വധശിക്ഷയ്ക്ക് വിധേയനായത്. 1989 ല്‍ സുവിശേഷകന്റെ ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് യൂജിന്‍ സ്മിത്ത്. നൈട്രജന്‍ ഹൈപോക്‌സിയ എന്ന ശിക്ഷാവിധി നടപ്പിലാക്കാന്‍ കോടതി ഉത്തരവിടുന്നത് ആദ്യമായാണ്. 2022 ല്‍ മാരകമായ രാസവസ്തു കുത്തിവച്ച് വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെടുന്നതോടെയാണ് നൈട്രജന്‍ ഗ്യാസ് ഉപയോഗിക്കാനുള്ള തീരുമാനത്തിലേക്കെത്തുന്നത്.

വധശിക്ഷാ രീതി ക്രൂരം

അമേരിക്കയുടെ ഈ വധശിക്ഷാ രീതിക്കെതിരെ വിവിധ കോണുകളില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. നടപടിയെ അപലപിച്ച് നിരവധി മനുഷ്യാവകാശ സംഘടനകള്‍ രംഗത്തുവന്നു. എന്നാല്‍ വേദന കുറഞ്ഞതും മനുഷ്യത്വപരവുമാണ് ശിക്ഷാ രീതിയെന്നാണ് അലബാമ അധികൃതര്‍ അവകാശപ്പെടുന്നത്. ഈ രീതി ക്രൂരതയാണെന്നും പരാജയപ്പെട്ടാല്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം കോടതി തള്ളികളയുന്നതോടെയാണ് നടപടി.
 
എന്താണ് നൈട്രജന്‍ ഹൈപോക്‌സിയ

വധശിക്ഷ നടപ്പാക്കുന്ന മുറിയില്‍ എത്തികഴിഞ്ഞാല്‍ റെസിപ്രേറ്റര്‍ അഥവാ ഒരു പ്രത്യക തരം മാസ്‌കിലൂടെ വാതകം ശ്വസിപ്പിക്കുന്നതാണ് ശിക്ഷാരീതിയുടെ ആദ്യപടി. വാതകം ശ്വസിക്കുന്നതിലൂടെ ശരീരത്തിലെ ഓക്‌സിജന്‍ നഷ്ടപ്പെടുകയും അബോധാവസ്ഥയിലേക്കെത്തുകയും ശേഷം മരണം സംഭവിക്കുകയും ചെയ്യും. യു എസിലെ 50 സംസ്ഥാനങ്ങളില്‍ 27 ല്‍ മാത്രമാണ് ഈ വധശിക്ഷ നിയമപരം. വിഷമുള്ള രാസവസ്തുക്കള്‍ കുത്തിവച്ചാണ് പൊതുവെ വധശിക്ഷ നടപ്പാക്കുന്നത്.


#Daily
Leave a comment