TMJ
searchnav-menu
post-thumbnail

TMJ Daily

അമേരിക്കന്‍ യുവതിയെ ഇസ്രായേല്‍ വെടിവെച്ചു കൊലപ്പെടുത്തി

07 Sep 2024   |   1 min Read
TMJ News Desk

വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ നടത്തുന്ന അധിനിവേശത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്ത അമേരിക്കന്‍ യുവതി അയ്‌സെനാര്‍ എസ്ജി എയ്ജി (Aysenur Ezgi Eygi) ഇസ്രായേലി സുരക്ഷാ സേന നടത്തിയ വെടിവെപ്പില്‍ കൊല്ലപ്പെട്ടു. തുര്‍ക്കി വംശജയാണ് കൊല്ലപ്പെട്ട എയ്ജി. 26 വയസുകാരിയായ അവര്‍ക്ക് അമേരിക്കയുടെയും തുര്‍ക്കിയുടെയും പൗരത്വമുണ്ട്. കൊലപാതകത്തെ തുര്‍ക്കി അപലപിച്ചു. സംഭവം ദുഃഖകരം എന്നായിരുന്നു അമേരിക്കയുടെ പ്രതികരണം.

പ്രതിഷേധക്കാര്‍ക്ക് നേരെ ഇസ്രായേലി സൈനികര്‍ നടത്തിയ വെടിവെപ്പില്‍ എയ്ജി തലക്ക് വെടിയേറ്റാണ് കൊല്ലപ്പെട്ടതെന്ന് വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായേലി സുരക്ഷാ സേനയുടെ പ്രവൃത്തി ഒരു തരത്തിലും നീതീകരിക്കാന്‍ പറ്റാത്തത് ആണെന്ന് പൗരാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. ഇസ്രായേല്‍ നടത്തുന്ന കൊലപാതകങ്ങള്‍ അവസാനിപ്പിക്കുവാന്‍ അമേരിക്ക ഫലപ്രദമായി ഇടപെടണമെന്നും അവര്‍ ആവശ്യപ്പെട്ടു.


#Daily
Leave a comment