TMJ
searchnav-menu
post-thumbnail

TMJ Daily

‘അമ്മ’ തിരഞ്ഞെടുപ്പ്: പ്രസിഡന്റ് ശ്വേതാ മേനോൻ, സെക്രട്ടറി കുക്കു പരമേശ്വരൻ

15 Aug 2025   |   1 min Read
TMJ News Desk

ലയാള സിനിമ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ ഭരണസമിതി തിരഞ്ഞെടുപ്പിൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട് ശ്വേതാ മേനോൻ. ജനറൽ സെക്രട്ടറി ആയി കുക്കു പരമേശ്വരൻ തിരഞ്ഞെടുക്കപ്പെട്ടു. ട്രഷറർ ഉണ്ണി ശിവപാൽ, ജോയിന്റ് സെക്രട്ടറി അൻസിബ ഹസ്സൻ, വൈസ് പ്രസിഡന്റുമാർ ലക്ഷ്മി പ്രിയ, ജയൻ ചേർത്തല എന്നിവരാണ്.

രാവിലെ പത്ത് മുതൽ ഒരു മണി വരെ കൊച്ചിയിലെ മാരിയറ്റ് ഹോട്ടലിൽ വച്ചാണ് വോട്ടെടുപ്പ് നടന്നത്. മോഹൻലാൽ, സുരേഷ് ഗോപി എന്നിവർ വോട്ട് ചെയ്തപ്പോൾ ചെന്നൈയിലുള്ള മമ്മൂട്ടി വോട്ട് ചെയ്യാൻ എത്തിയില്ല. ശ്വേതാ മേനോനെതിരെ ദേവനാണ് മത്സരിച്ചത്, കുക്കു പരമേശ്വരനെതിരെ രവീന്ദ്രൻ മൽസരിച്ചു. ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത പ്രസിഡന്റ് ‘അമ്മ’ ഭരണസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്ന സാഹചര്യത്തിൽ മോഹൻലാൽ പ്രസിഡന്റ് ആയിരുന്ന ഭരണസമിതി കഴിഞ്ഞ ഓഗസ്റ്റിൽ രാജി വയ്ക്കുകയിരുന്നു. തുടർന്ന് താത്കാലിക ഭരണസമിതി നേതൃത്വം ഏറ്റെടുത്തു.


#Daily
Leave a comment