TMJ
searchnav-menu
post-thumbnail

TMJ Daily

അമൃത്പാല്‍ സിങ്ങ് കീഴടങ്ങിയേക്കും; പോലീസ് അതീവ ജാഗ്രതയില്‍

29 Mar 2023   |   1 min Read
TMJ News Desk

ളിവില്‍ കഴിയുന്ന ഖലിസ്ഥാന്‍വാദി നേതാവ് അമൃത്പാല്‍ സിങ്ങ് പോലീസിന് മുന്നില്‍ കീഴടങ്ങിയേക്കുമെന്ന് സൂചന. ഉപാധികളുടെ അടിസ്ഥാനത്തിലാണ് പഞ്ചാബ് പോലീസിനു മുമ്പാകെ കീഴടങ്ങുകയെന്നാണ് റിപ്പോര്‍ട്ട്. പഞ്ചാബ് പോലീസ് അതീവ ജാഗ്രതയിലാണ്. സുവര്‍ണ്ണ ക്ഷേത്രത്തിനു മുമ്പില്‍ സുരക്ഷ ശക്തമാക്കി.

വിവിധ പേരുകളില്‍ നിരവധി പാസ്‌പോര്‍ട്ടുകള്‍ കൈവശമുള്ള അമൃത്പാല്‍ സിങ്ങ് മാര്‍ച്ച് 18 നാണ് പഞ്ചാബ് പോലീസിനെ കബളിപ്പിച്ച് കടന്നത്. തുടര്‍ന്ന് ഇയാളെ പഞ്ചാബ് പോലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.

മാര്‍ച്ച് 21 ന് അമൃത്പാല്‍ ദില്ലിയില്‍ എത്തിയെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച സൂചന. അതിനുമുമ്പ് ഹരിയാനയിലെ കുരുക്ഷേത്രയില്‍ അമൃത്പാല്‍ താമസിച്ചതായുള്ള തെളിവുകളും പഞ്ചാബ് പോലീസിന് ലഭിച്ചിരുന്നു.


#Daily
Leave a comment