TMJ
searchnav-menu
post-thumbnail

TMJ Daily

ഏറ്റവും പ്രായം കൂടിയ മിസ് യൂണിവേഴ്സാവാനുള്ള ശ്രമത്തിൽ പരാജയപ്പെട്ട് 81കാരിയായ ദക്ഷിണ കൊറിയക്കാരി

01 Oct 2024   |   1 min Read
TMJ News Desk

ക്ഷിണ കൊറിയൻ സൗന്ദര്യ മത്സരത്തിൽ ലോകസുന്ദരിയാവാൻ ഒരുങ്ങി 81കാരി. എന്നാൽ, മത്സരത്തിൽ പ്രായം കുറഞ്ഞ എതിരാളികൾക്കെതിരെ മത്സരിച്ചതിന് ശേഷം ഏറ്റവും പ്രായം കൂടിയ മിസ്സ് യൂണിവേഴ്സ് മത്സരാർത്ഥിയാകാനുള്ള ശ്രമത്തിൽ 81 കാരിയായ ചോയ് സൂൻ-ഹ്വ, എന്ന മോഡലിനാണ് പരാജയമേറ്റു വാങ്ങേണ്ടി വന്നത്.

ദക്ഷിണ കൊറിയയുടെ തലസ്ഥാനമായ സിയോളിലെ ഒരു ഹോട്ടലിൽ തിങ്കളാഴ്ച നടന്ന മിസ് യൂണിവേഴ്സ് കൊറിയ മത്സരത്തിൽ വെള്ളിമുടിയിലും  മുത്തുകൾ വച്ച വെളുത്ത ഗൗൺ ധരിച്ചും വേദിക്ക് കുറുകെ പാറിനടന്ന് ഗാനം ആലപിച്ചാണ് ചോയ് സൂൻ-ഹ്വ, കാണികളുടെ ശ്രദ്ധയാകർഷിച്ചത്  .

മത്സരത്തിൽ ചോയ് സൂൻ-ഹ്വയ്ക്ക് കിരീടം നഷ്‌ടമായെങ്കിലും "മികച്ച ഡ്രെസ്സർ" അവാർഡ് അവർ സ്വന്തമാക്കിയിരുന്നു. ഫാഷൻ സ്കൂൾ വിദ്യാർത്ഥിനിയായ 22 കാരി ഹാൻ ഏരിയൽ മത്സരത്തിൽ വിജയിക്കുകയും, നവംബറിൽ നടക്കുന്ന മിസ്സ് യൂണിവേഴ്സ് മത്സരത്തിനായി മെക്സിക്കോ സിറ്റിയിലേക്ക് പോകുകയും ചെയ്യും.

70-കളിൽ മോഡലിംഗ് ജീവിതം ആരംഭിച്ച മുൻ ഹോസ്പിറ്റൽ കെയർ വർക്കറായ ചോയ്, ഈ മാസം ആദ്യം പുറത്തുവിട്ട മിസ് യൂണിവേഴ്സ് കൊറിയ ഫൈനലിസ്റ്റുകളുടെ പട്ടികയിൽ ഒരാളായി പ്രഖ്യാപിക്കപ്പെട്ടിരുന്നു. 

“ഈ പ്രായത്തിലും, ഒരു നല്ല അവസരം ഉപയോ​ഗപ്പെടുത്താനും വെല്ലുവിളി ഏറ്റെടുക്കാനുമുള്ള ധൈര്യമുണ്ട് എനിക്ക് ,” മത്സരത്തിന് മണിക്കൂറുകൾക്ക് മുമ്പ് ചോയ് അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു.

ആളുകൾ എന്നെ നോക്കുകയും നിങ്ങൾക്ക് ആരോഗ്യത്തോടെ ജീവിക്കാനും ജീവിതത്തിൽ സന്തോഷം കണ്ടെത്താനും കഴിയുമെന്ന് മനസ്സിലാക്കണമെന്നും ഞാൻ ആഗ്രഹിക്കുന്നു, നിങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ കണ്ടെത്തുകയും ആ സ്വപ്നം സാക്ഷാത്കരിക്കാൻ സ്വയം വെല്ലുവിളിക്കുകയും ചെയ്യണം" 

മിസ് യൂണിവേഴ്‌സ് 18 നും 28 നും ഇടയിലുള്ള സ്ത്രീകൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നതിനാൽ കഴിഞ്ഞ തവണത്തെ മത്സരത്തിൽ പങ്കെടുക്കാൻ  ചോയ്ക്ക് സാധിച്ചിരുന്നില്ല. നീണ്ട വിമർശനങ്ങളെ തുടർന്ന് ശേഷം മത്സരത്തെ കൂടുതൽ ആധുനികമാക്കുന്നതിനായി ഈ വർഷം മുതൽ പ്രായപരിധി  എടുത്തുകളഞ്ഞു. 

മത്സരത്തിൻ്റെ സംഘാടകർ കൂടുതൽ സ്ത്രീകൾക്ക് അവസരം ലഭിക്കുന്നതിനായി സ്വിമ്മ്സ്യൂട്ട് മത്സരവും, വിദ്യാഭ്യാസം, ഉയരം, വിദേശ ഭാഷാ കഴിവുകൾ എന്നിവയുമായി ബന്ധപ്പെട്ട യോഗ്യതാ ആവശ്യകതകളും നീക്കം ചെയ്തു.


#Daily
Leave a comment