TMJ
searchnav-menu
post-thumbnail

TMJ Daily

ഇന്‍സ്റ്റാഗ്രാമില്‍ ഇനി 3 മിനിട്ട് ദൈര്‍ഘ്യമുള്ള റീല്‍സും

20 Jan 2025   |   1 min Read
TMJ News Desk

ന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യാവുന്ന റീലിന്റെ സമയം വര്‍ദ്ധിപ്പിക്കുന്നു. ഇനി മുതല്‍ ഉപയോക്താവിന് മൂന്ന് മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോകള്‍ റീല്‍സായി പോസ്റ്റ് ചെയ്യാം. ഇതുവരെ 90 സെക്കന്റുകള്‍ ദൈര്‍ഘ്യമുള്ള റീല്‍സായിരുന്നു അനുവദിച്ചിരുന്നത്.

ദൈര്‍ഘ്യമേറിയ സ്റ്റോറികള്‍ പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ 90 സെക്കന്റുകളുടെ വീഡിയോകള്‍ വളരെ ചെറുതാണെന്ന് ഫീഡ്ബാക്ക് കൊടുത്തത് കൊണ്ടാണ് റീല്‍സിന്റെ ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കുന്നതെന്ന് സിഇഒ ആദം മൊസ്സേറി പറഞ്ഞു.

ഏകദേശം ഒരു വര്‍ഷം മുമ്പ് ദൈര്‍ഘ്യമേറിയ വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്നവരെ ആദം നിരുത്സാഹപ്പെടുത്തിയിരുന്നു. 90 സെക്കന്റുകളില്‍ കൂടുതല്‍ ആകുന്നത് വീഡിയോയുടെ വിതരണത്തെ ബാധിക്കുമെന്ന് പറഞ്ഞാണ് അദ്ദേഹം ഉപയോക്താക്കളെ നിരുത്സാഹപ്പെടുത്തിയത്. ഇന്‍സ്റ്റ ഹ്രസ്വ വീഡിയോകള്‍ക്കാണ് പ്രാമുഖ്യം നല്‍കുന്നത്.

ഇന്‍സ്റ്റയിലെ പോസ്റ്റുകളുടെ വിതരണത്തെ പ്രതികൂലമായി ബാധിക്കുന്ന സവിശേഷതകളില്‍ ഒന്നായിട്ടാണ് 90 സെക്കന്റുകളില്‍ അധികം ദൈര്‍ഘ്യമുള്ള വീഡിയോകളെ ഉള്‍പ്പെടുത്തിയിരുന്നത്.

നിലവില്‍ ഇന്‍സ്റ്റാഗ്രാമില്‍ ദൈര്‍ഘ്യമേറിയ വീഡിയോകള്‍ പോസ്റ്റ് ചെയ്യാന്‍ കഴിയുമെങ്കിലും അവയെ റീല്‍സുകള്‍ക്ക് പകരം സാധാരണ പോസ്റ്റുകളുടെ കൂട്ടത്തിലാണ് ഉള്‍പ്പെടുത്തുന്നത്.

ഇതുകൂടാതെ, പ്രൊഫൈല്‍ ഗ്രിഡില്‍ സമചതുരാകൃതിയില്‍ പോസ്റ്റുകള്‍ പ്രദര്‍ശിപ്പിക്കുന്നത് ഒഴിവാക്കി പകരം ചതുരാകൃതിയാക്കിയിട്ടുമുണ്ട്.




#Daily
Leave a comment