TMJ
searchnav-menu
post-thumbnail

TMJ Daily

അനിൽ ആന്റണി ബിജെപിയിൽ

06 Apr 2023   |   1 min Read
TMJ News Desk

മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണിയുടെ മകൻ അനിൽ ആന്റണി ബിജെപി അംഗത്വം സ്വീകരിച്ചു.  ഇന്ന് വൈകിട്ട് മൂന്നുമണിയോടെ ഡൽഹിയിലെ ബിജെപി ദേശീയ ആസ്ഥാനത്ത് എത്തിയ അനിൽ ആന്റണി ബിജെപി നേതാക്കളായ വി മുരളീധരൻ, പീയുഷ് ഗോയൽ, കെ സുരേന്ദ്രൻ എന്നിവരുടെ സാന്നിധ്യത്തിലാണ് അംഗത്വം സ്വീകരിച്ചത്. ഇതിനു മുമ്പായി കോൺഗ്രസ് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്ക് അനിൽ ആന്റണി കോൺഗ്രസ് അംഗത്വം രാജിവെച്ചുകൊണ്ടുള്ള കത്ത് അയച്ചിരുന്നു.

കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനറും എഐസിസി സമൂഹ മാധ്യമ കോ-ഓർഡിനേറ്ററും ആയിരുന്നു അനിൽ. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി വിവാദത്തെ തുടർന്ന് അദ്ദേഹം കോൺഗ്രസ് നേതൃത്വവുമായി തെറ്റുകയും പദവികളെല്ലാം രാജി വെക്കുകയും ചെയ്തിരുന്നു. പിന്നീട് പല സന്ദർഭങ്ങളിലും ബിജെപി അനുകൂല നിലപാടുകളാണ് അനിൽ സ്വീകരിച്ചിരുന്നത്.

#Daily
Leave a comment