
ഓസ്‌കാറില്‍ അട്ടിമറിയുമായി അനോറ
ഓസ്‌കാറില്‍ 13 നാമനിര്‍ദ്ദേശങ്ങള്‍ ലഭിച്ച എമിലിയ പെരസിനേയും പത്ത് വീതം നാമനിര്‍ദ്ദേശങ്ങള്‍ നേടിയ ദ ബ്രൂട്ടലിസ്റ്റ്, വിക്കഡ് എന്നീ സിനിമകളേയും അട്ടിമറിച്ച് അനോറ. ഷോണ്‍ ബേക്കര്‍ സംവിധാനം ചെയ്ത അനോറ മികച്ച ചിത്രം, സംവിധാനം, അവലംബിത തിരക്കഥ, നടി എന്നീ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി. ഷോണ്‍ ബേക്കറാണ് മികച്ച സംവിധായകനും തിരക്കഥാകൃത്തും. സംവിധാനം, എഡിറ്റിങ്, അവലംബിത തിരക്കഥ എന്നിവ കൈകാര്യം ചെയ്തത് ഷോണ്‍ ബേക്കറാണ്.
ദ ബ്രൂട്ടലിസ്റ്റിലെ അഭിനയത്തിന് ഏഡ്രിയന്‍ ബ്രോഡി മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ഏഡ്രിയന്റെ രണ്ടാമത്തെ ഓസ്‌കാറാണിത്. ദ പിയാനിസ്റ്റ് എന്ന സിനിമയിലെ അഭിനയത്തിന് 29ാം വയസ്സില്‍ ഓസ്‌കാര്‍ പുരസ്‌കാരം ലഭിച്ചിരുന്നു.
അനോറയിലെ അഭിനയത്തിന് മിക്കി മാഡിസണിന് മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചു.
എ റിയല്‍ പെയ്ന്‍ എന്ന സിനിമയിലെ അഭിനയത്തിന് കീരന്‍ കള്‍ക്കിന്‍ മികച്ച സഹനടനായി, എമിലിയ പെരസിലെ അഭിനയത്തിന് സോയി സല്‍ദാന മികച്ച സഹനടിയായി.
മികച്ച വസ്ത്രാലങ്കാരം പോള്‍ ടെസ്വെല്‍ നേടി. മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്‌കാരം ഓസ്‌കാരം നേടുന്ന ആദ്യ കറുത്ത വര്‍ഗക്കാന്‍ എന്ന നേട്ടമാണ് പോള്‍ ഇതിലൂടെ നേടിയത്. വിക്കെഡ് ആണ് സിനിമ.
മികച്ച അനിമേറ്റഡ് ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ഫ്‌ളോ ലാത്വിയയില്‍ നിന്നും ഓസ്‌കാര്‍ നേടുന്ന ആദ്യ ചിത്രമായി. മികച്ച ഇതരഭാഷാ ചിത്രം ബ്രസീലില്‍ നിന്നുള്ള ഐ ആം സ്റ്റില്‍ ഹിയര്‍ ആണ്.