
ഇറാനില്‍ വീണ്ടും ആക്രമണം
ഇറാന്റെ ഫോര്‍ദോ ആണവകേന്ദ്രത്തിനു നേര്‍ക്ക് വീണ്ടും ഇസ്രായേല്‍ ആക്രമണമെന്ന് ഇറാനിലെ മാധ്യമങ്ങളെ ഉദ്ധരിച്ച് രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. ഇറേനിയന്‍ സ്റ്റേറ്റ് പ്രക്ഷേപണ നിലയത്തെയും ഇസ്രയേല്‍ ആക്രമിച്ചതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇറാന്റെ മൂന്ന് ആണവോര്‍ജ കേന്ദ്രങ്ങളില്‍ യുഎസ് കഴിഞ്ഞ ദിവസം ആക്രമണം നടത്തിയിരുന്നു. ഫോര്‍ദോ, നഥാന്‍സ്, എസ്ഫാന്‍ എന്നീ ആണവ നിലയങ്ങളിലാണ് ആക്രമണം നടന്നത്.
ഇറാനില്‍ ഇസ്രായേല്‍ കടന്നാക്രമണം ആരംഭിച്ചതിനു ശേഷം പത്താം ദിവസമായിരുന്നു അമേരിക്ക ഇറാനില്‍ നേരിട്ട് ആക്രമണം നടത്തിയത്. ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ വഹിക്കാന്‍ ശേഷിയുള്ള ബി-2 സ്റ്റെല്‍ത്ത് ബോംബര്‍ വിമാനങ്ങള്‍ ഉപയോഗിച്ചാണ് ആക്രമണം എന്നായിരുന്നു വിവരം. ലോകത്ത് മറ്റൊരു രാജ്യത്തിനും ഇത് ചെയ്യാനാകില്ലെന്നും ഇനി സമാധാനത്തിന്റെ സമയമാണെന്നും ട്രംപ് തന്റെ സമൂഹ മാധ്യമത്തില്‍ കുറിച്ചു.


