TMJ
searchnav-menu
post-thumbnail

TMJ Daily

ജമ്മു കശ്മീരിൽ വീണ്ടും മേഘവിസ്ഫോടനം; 7 മരണം

17 Aug 2025   |   1 min Read
TMJ News Desk

മ്മു കശ്മീരിലെ കത്വ ജില്ലയിൽ വീണ്ടും മേഘവിസ്ഫോടനത്തെ തുടർന്ന് മിന്നൽ പ്രളയം. ഇതിൽ ഏഴ് പേർ മരിച്ചതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രാജ്ബാഗിലെ ജോദ്ഘാട്ടി ഗ്രാമത്തിലാണ് മേഘവിസ്ഫോടനം ഉണ്ടായത്. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.

ദേശീയപാത, റെയിൽവേ ട്രാക്ക്, പോലീസ് സ്റ്റേഷൻ എന്നിവയ്ക്കും കേടുപാടുകൾ സംഭവിച്ചതായി ജമ്മു എംപിയും കേന്ദ്ര മന്ത്രിയുമായ ജിതേന്ദ്ര സിങ് പറഞ്ഞു. സംഭവത്തിൽ മുഖ്യമന്ത്രി ഒമർ അബ്ദുല്ല അനുശോചനം അറിയിക്കുകയും രക്ഷാപ്രവർത്തനം വേഗത്തിലാക്കാനും ജനങ്ങളെ സുരക്ഷിതരാക്കാനും നിർദ്ദേശം നൽകുകയും ചെയ്തു.

ജമ്മുവിലെ കിഷ്ത്വാഡിൽ മേഘവിസ്ഫോടനത്തെ തുടർന്ന് ഉണ്ടായ മിന്നൽ പ്രളയത്തിൽ 60 പേർ മരിച്ചിരുന്നു. ഇതിൽ നൂറിലധികം പേർക്ക് പരിക്കേൽക്കുകയും, പലരെയും കാണാതാവുകയും ചെയ്തിട്ടുണ്ട്. കനത്ത മഴയെ തുടർന്ന് ജലാശയങ്ങളിൽ ജലനിരപ്പ് കുത്തനെ ഉയർന്നതാണ് ദുരന്തത്തിന് കാരണമായത്.


#Daily
Leave a comment