TMJ
searchnav-menu
post-thumbnail

TMJ Daily

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും പരാതി

02 Dec 2025   |   1 min Read
TMJ News Desk

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ബലാത്സംഗ പരാതിയുമായി മറ്റൊരു യുവതി. വിവാഹ വാഗ്ദാനം ചെയ്ത് രാഹുൽ ലൈംഗികമായി പീഡിപ്പിച്ചതായാണ് പരാതി. രാഹുലിനെതിരെ മുതിർന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിക്കും കെപിസിസി പ്രസിസൻ്റിനും യുവതി പരാതി നൽകി. വിവരങ്ങൾ ക്രൈംബ്രാഞ്ചിന് കൈമാറിയതായി യുവതി പറഞ്ഞു. 

നേരത്തെ, ഇതുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയിൽ നിന്ന് ക്രൈംബ്രാഞ്ച് വിവരം ശേഖരിച്ചിരുന്നു. എന്നാൽ അന്നേരം നിയമനടപടിക്ക് തയ്യാറല്ലെന്ന് പെൺകുട്ടി അറിയിക്കുകയായിരുന്നു. പാർട്ടി നേതൃത്വത്തിന് നേരത്തെ തന്നെ പരാതി നൽകിയിരുന്നു. എന്നാൽ പരാതി ലഭിച്ചിട്ടില്ലെന്ന് അറിയിച്ചതിനെ തുടർന്ന് പെൺകുട്ടി വീണ്ടും പരാതി നൽകുകയായിരുന്നു. പരാതി ലഭിച്ച കാര്യം പാർട്ടി നേതൃത്വം സ്ഥിരീകരിച്ചു.

അതേസമയം, ആദ്യത്തെ ബലാത്സംഗ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നിലവിൽ ഒളിവിലാണ്. പോലീസ് ഇയാൾക്കുള്ളതിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി ബുധനാഴ്ച പരിഗണിക്കും.


#Daily
Leave a comment