PHOTO: WIKI COMMONS
നടന്റെ പണം തട്ടിയ കേസ്, തട്ടിപ്പ് സംഘത്തിനെതിരെ വീണ്ടും പരാതി
കൊല്ലം തുളസ്സിയില്‍ നിന്ന് 20 ലക്ഷം രൂപ തട്ടിയ സംഘത്തിനെതിരെ വീണ്ടും പരാതി. പ്രതിദിനം 400 രൂപ ലാഭവിഹിതം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 32.5 കോടി തട്ടിയെന്ന പരാതിയുമായി പ്രവാസിയാണ് രംഗത്ത് വന്നത്. പട്ടം സ്വദേശിയായ രാജനാണ് പരാതിക്കാരന്‍. പുളിമൂട് ലെയ്ന്‍ സ്വദേശി സന്തോഷ്, സുഹൃത്തായ അനില്‍കുമാര്‍ എന്നിവര്‍ക്കെതിരെ പരാതിയില്‍ മെഡിക്കല്‍ കോളേജ് പോലീസ് കേസെടുത്തിട്ടുണ്ട്.
43.5 ലക്ഷം രൂപയാണ് തവണകളായി രാജന്‍ തട്ടിപ്പ് സംഘത്തിന് കൈമാറിയത്. അതിന്റെ ലാഭവിഹിതമായി 11 ലക്ഷം രൂപ രാജന് തിരിച്ച് കിട്ടുകയും ചെയ്തു. ഷെയര്‍ മാര്‍ക്കറ്റ് വഴി പണം ഇരട്ടിയാക്കിത്തരാമെന്ന് വാഗ്ദാനം ചെയ്താണ് പലരില്‍ നിന്നും സംഘം പണം തട്ടിയത്.
കൊല്ലം തുളസ്സിയുടെ പരാതിയില്‍ അറസ്റ്റ് രേഖപ്പെടുത്തി
പണം തട്ടിയെന്നാരോപിച്ച് കൊല്ലം തുളസ്സി നല്‍കിയ പരാതിയില്‍ സന്തോഷ്,മകന്‍ ദീപക് എന്നിവരെ മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഈ അറസ്റ്റ് വിവരം അറിഞ്ഞതിനെ തുടര്‍ന്നാണ് രാജനും പോലീസില്‍ പരാതിയുമായി എത്തിയത്.